അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ - DKampany - Movies | Series | Entertainment

അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ

തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

ബ്രോ ഡാഡിയിലേക്ക് എന്നെ മോഹന്‍ലാല്‍ വിളിച്ചത് ആ സിനിമ കണ്ടിട്ടാണ്: മല്ലിക സുകുമാരന്‍

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള ആസിഫ്, സിബി മലയിലിനൊപ്പം വയലിൻ, ഉന്നം, അപൂർവരാഗം തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആസിഫ് അലിയുടെ അഭിനയത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.


അപൂർവ രാഗത്തിന്റെ ലൊക്കേഷനിൽ ഡാൻസ് നന്നായി ചെയ്യാൻ കഴിയാതെ കരഞ്ഞിരിക്കുന്ന ആസിഫിനെ താൻ കണ്ടിട്ടുണ്ടെന്നും അതെല്ലാം മാറി ഒരു നടൻ എന്ന നിലയിൽ ഇന്ന് അമ്പരപ്പിക്കുന്ന അഭിനേതാവാണ് ആസിഫ് അലിയെന്നും സിബി മലയിൽ പറയുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് ആസിഫ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഴൈയില്‍ ആ കഥാപാത്രത്തെ പിന്നീട് കാണിക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട് : മാരി സെല്‍വരാജ്
‘ഋതുവിൻ ശേഷം ആസിഫിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു അപൂർവ രാഗം. ആസിഫുമായി കണക്റ്റ് ചെയ്ത് ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരു സംഭവമുണ്ട്.

ഞാൻ രാവിലെ ലൊക്കേഷനിലേക്ക് എത്തുമ്പോൾ, ഡാൻസ് നന്നായി ചെയ്യാൻ കഴിയാത്ത സങ്കടത്തിൽ ബൈക്കിന്റെ സൈഡിൽ ഇരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന ആസിഫിനെ കാണുമായിരുന്നു.

എന്റെ അടുത്ത് വന്ന് പറയുകയും ചെയ്തു, എനിക്ക് ഡാൻസ് ശരിയാവുന്നില്ല, എന്നെയൊന്ന് ഒഴിവാക്കാമോയെന്ന്. പക്ഷെ ഇപ്പോൾ എനിക്കറിയാം നന്നായി ഡാൻസ് ചെയ്യാനുള്ള കോൺഫിഡൻസ് ആസിഫിനുണ്ട്.

അതുപോലെ 2010ൽ അപൂർവ രാഗം ചെയ്ത് കഴിഞ്ഞ ശേഷം 2020ൽ കൊത്തിലേക്ക് എത്തുമ്പോൾ ഒരു നടൻ എന്ന നിലയിൽ ആസിഫിന് വന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. അഭിനേതാവെന്ന നിലയിൽ ഇപ്പോൾ ആസിഫിനുള്ള പക്വത കാണുമ്പോൾ വലിയ സന്തോഷമുണ്ട്.

ഒരു സിനിമക്കും അദ്ദേഹം എന്നെ വിളിച്ചില്ല, ഒടുവിൽ വിളിച്ചപ്പോഴേക്കും അദ്ദേഹം പോയി: ജഗദീഷ്

ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. അതിന് പറ്റുന്ന തരത്തിലുള്ള സിനിമകളിൽ ശ്രദ്ധ പുലർത്തണം, പറ്റുന്ന കഥകൾ കണ്ടെത്തണം. അതിന് സാധിക്കട്ടെ. കരിയർ വളരെ ശ്രദ്ധയോടെ കൊണ്ടുപോവാനുള്ള ശ്രദ്ധ ആസിഫിന് തന്നെ ഉണ്ടാവണം,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Asif Ali


ബ്രോ ഡാഡിയിലേക്ക് എന്നെ മോഹന്‍ലാല്‍ വിളിച്ചത് ആ സിനിമ കണ്ടിട്ടാണ്: മല്ലിക സുകുമാരന്‍

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. ഒരു സമയത്ത് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്ന മല്ലിക ഇന്നും മലയാള സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക.

Also Read: വാഴൈയില്‍ ആ കഥാപാത്രത്തെ പിന്നീട് കാണിക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട് : മാരി സെല്‍വരാജ്

ആ സിനിമയിലേക്ക് തന്നെ വിളിച്ചത് പൃഥ്വിയല്ലെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. ഒരു ദിവസം പൃഥ്വി തന്റെയടുത്തേക്ക് വന്നിട്ട് ഇപ്പോള്‍ ഒരു ഫോണ്‍കോള്‍ വരുമെന്നും എന്തായാലും എടുക്കണമെന്നും പറഞ്ഞെന്ന് മല്ലിക പറഞ്ഞു. ആ സമയത്ത് മോഹന്‍ലാല്‍ തന്ന വിളിച്ചിട്ട് ബ്രോ ഡാഡി എന്ന സിനിമയെക്കുറിച്ച് സംസാരിച്ചെന്നും ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ അമ്മയുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഓക്കെയായിരുന്നുവെന്ന് മല്ലിക പറഞ്ഞു.

താന്‍ അതിന് മുമ്പ് അഭിനയിച്ച സാറാസ് എന്ന സിനിമ കണ്ടെന്നും ആ സിനിമയിലേത് പോലെ ഒരു അമ്മച്ചി ഈ സിനിമക്കും വേണമെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. താന്‍ ആ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്നും മോഹന്‍ലാല്‍ വിളിച്ചതിന് ശേഷം ആന്റണി പെരുമ്പാവൂരും തന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചെന്നും മല്ലിക പറഞ്ഞു. ഇതെല്ലാം പൃഥ്വിക്ക് ആദ്യമേ അറിയാമായിരുന്നെന്നും എല്ലാം മിണ്ടാതെ കണ്ടുനിന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

Also Read: അന്ന് ലാലേട്ടൻ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തത് കൊണ്ട് എനിക്ക് സൗഹൃദം തിരിച്ച് കിട്ടി: ആസിഫ് അലി

‘ബ്രോ ഡാഡിയിലേക്ക് എന്നെ വിളിച്ചത് മോഹന്‍ലാലാണ്, അല്ലാതെ പൃഥ്വിയല്ല. പൃഥ്വിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് മാത്രം. പക്ഷേ എന്നോട് ഒന്നും അവന്‍ പറഞ്ഞില്ലായിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ പൃഥ്വി അങ്ങോട്ട് കയറിവന്നിട്ട് ‘അമ്മക്ക് ഇപ്പോള്‍ ഒരു ഫോണ്‍ കോള്‍ വരും’ എന്ന് പറഞ്ഞു. ആരാണ് എന്താണ് എന്നൊന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ലാലു എന്നെ വിളിച്ചിട്ട് ബ്രോ ഡാഡിയുടെ കാര്യം പറഞ്ഞു. ആ കഥ എനിക്ക് ഇഷ്ടപ്പെട്ടു.

എന്നിട്ട് ലാലു എന്നോട് ‘ചേച്ചി അഭിനയിച്ച സാറാസ് ഞാന്‍ കണ്ടിരുന്നു. ഈ സിനിമയിലും ഞങ്ങള്‍ക്ക് അതുപോലെ ഒരു അമ്മച്ചിയെ വേണം’ എന്ന് പറഞ്ഞു. മോഹന്‍ലാലിന്റെ അമ്മയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞു. ലാലു വിളിച്ചതിന് ശേഷം ആന്റണിയും എന്നെ വിളിച്ച് ബാക്കി കാര്യങ്ങള്‍ സംസാരിച്ചു. രാജു ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran about Bro Daddy Movie and Mohanlal