ഒരുപാട് പേരുടെ അഭിപ്രായം എടുത്ത് ഒരു കാര്യം ചെയ്യാമെന്ന് തീരുമാനിക്കരുതെന്ന് നടന് സിദ്ധാര്‍ത്ഥ് ഭരതന്. അങ്ങനെ വന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പകരം അത് ചെയ്ത് കാണിച്ചുകൊടുത്ത ശേഷം അഭിപ്രായം കേള്‍ക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
റിസ്ക്കില്ലാതെ ലൈഫ് ഭയങ്കര ബോറിങ് ആയിരിക്കുമെന്നും ഒരു റിസ്കും ഇല്ലെങ്കില്‍ എന്താണ് കാര്യമെന്നും സിദ്ധാര്‍ത്ഥ് ചോദിച്ചു.
‘ചലഞ്ചായി കാര്യങ്ങളെ ഏറ്റെടുക്കുക. പിന്നെ കുറെ ഒപ്പീനിയന് എടുക്കാന്‍ നിന്നാല്‍ നമ്മള് ഒരു പരിപാടിയും ചെയ്യില്ല. ഒരു ഒപ്പീനിയനും എടുക്കാതെ ചെയ്ത് കഴിഞ്ഞ ശേഷം ഒപ്പീനിയന് വരട്ടെ. അതാണ് രീതി. അല്ലാതെ തുടക്കത്തില്‍ തന്നെ അഭിപ്രായം എടുക്കാന്‍ നിന്നാല്‍ നമ്മള് ഒരു കാര്യവും ചെയ്യാന്‍ പോകുന്നില്ല,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സംവിധായകനും ഉള്ളിലെ നടനും തമ്മില്‍ കോണ്‍ഫ്ളിക്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
വരത്തനിലേക്ക് അമലേട്ടന് വിളിച്ചപ്പോള്‍ എന്റെ മനസില്‍ ആ ചോദ്യമായിരുന്നു: ഷറഫുദ്ദീന്
‘അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ഒരു റീ കോള്‍ ഒന്നും ഉണ്ടാവില്ല. സംവിധായകനുമാണ്. നടനുമാണ്. ചില സീനുകള്‍ കാണുമ്പോള്‍ ഒന്നുകൂടി ചെയ്യണമെന്നൊക്കെ തോന്നും.
മീറ്ററൊക്കെ കറക്ട് ചെയ്യണമെന്നൊക്കെയുണ്ടാകും. എന്നാല്‍ അതൊന്നും അല്ലാത്തതായിരിക്കാം ആ സംവിധായകന് ഇഷ്ടമാകുക. ഒരിക്കലും അതില്‍ തലയിടാറില്ല.
എന്താണ് അവര്‍ക്ക് വേണ്ടത് അത് ചെയ്യുക. അങ്ങനെ ആണല്ലോ വേണ്ടത്. കുറച്ച് മുകളിലുള്ള പെര്‍ഫോമന്‍സ് വേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. ആ കോള്‍ അപ്പുറത്തിരിക്കുന്ന സംവിധായകനാണ്.
ഡൊമിനിക്കിലേക്ക് കാസ്റ്റ് ചെയ്തത് മമ്മൂക്ക; മിസിസ് മാധുരി ഏറെക്കുറേ ഞാന്‍ തന്നെ: വിജി വെങ്കിടേഷ്
ഭ്രമയുഗമൊക്കെ സ്ക്രിപ്റ്റ് വായിച്ച് എക്സൈറ്റഡായിട്ടാണ് ഞാന്‍ ചെല്ലുന്നത്. ഇന്ററസ്റ്റിങ് ആണെന്ന് കഥ കേട്ടപ്പോള്‍ തന്നെ തോന്നി. വളരെ നല്ല സിനിമയും നല്ല കഥപാത്രവുമായിരുന്നു.
പിന്നെ നമ്മളെ ട്രസ്റ്റ് ചെയ്ത് വലിയൊരു കഥാപാത്രം തരുന്നു. ഞാന്‍ ലൈം ലൈറ്റില്‍ പോലും ഇല്ലാത്ത സമയമാണെന്നോര്‍ക്കണം. അതൊക്കെ ഭയങ്കര ഭാഗ്യമായി തോന്നുന്നു. രാഹുലിനോടും മമ്മൂക്കയോടുമൊക്കെ അതില്‍ നന്ദിയുണ്ട്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highight: Sidharth Bharathan about His Characters and Movies