മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒരു വേറിട്ട ശൈലി കൊണ്ടുവന്ന ഗായികയാണ് റിമി ടോമി.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് റിമി ടോമി എത്തുന്നത്.
അവിടുന്നിങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ റിമി ടോമിക്കായി. ഗായിക എന്നതിനപ്പുറം ഒരു വേദിയെ കയ്യിലെടുക്കാനുള്ള റിമിയുടെ അസാമാന്യ കഴിവ് കൂടിയാണ് അവരെ ഇത്രയേറെ ജനകീയയാക്കിയത്.
ഒരു സ്റ്റേജ് ഷോക്കിടെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ റിമിയെ എടുത്തുയര്‍ത്തിയും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം വലിയ വാര്‍ത്ത തന്നെയായിരുന്നു.
ചിക്കന്‍കറി മാറി മുട്ടക്കറി വരുമ്പോള്‍ ഉറപ്പിക്കാം, നമ്മള്‍ പാക്ക് ചെയ്‌തോളണം :ഷാജു ശ്രീധര്‍
ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട് റിമി പങ്കുവെച്ച ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്.
ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട ഒരു കാര്യം ഒരു ബിസിനസ്മാന്‍ തന്നെ വിളിച്ച് അന്വേഷിച്ച കഥയാണ് റിമി പറയുന്നത്.
‘വളരെ പ്രശസ്തനായ ഒരു ബിസിനസ്മാന്‍. പുള്ളി എന്നെ ഫോണ്‍ ചെയ്തു. എനിക്ക് മോളോട് അത്യാവശ്യമായ ഒരു കാര്യം സംസാരിക്കാനുണ്ട്. എപ്പോഴാണെന്ന് വെച്ചാല്‍ ഒന്ന് വിളിക്കണം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണെന്ന് പറഞ്ഞു.
എന്റെ ബ്രദറിനെയാണ് പുള്ളി വിളിച്ചത്. അങ്ങനെ ഞാന്‍ തിരിച്ചുവിളിച്ചു. എന്താ സാര്‍ വിളിച്ചത് എന്ന് ചോദിച്ചു. പണ്ട് പുള്ളി ചില പ്രോഗ്രാമൊക്കെ ഞാനുമായി സംസാരിച്ചിട്ടുണ്ട്.
എന്താ സാറേ എന്ന് ചോദിച്ചു. ആ,മോളേ നമുക്ക് ബോംബെയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരുന്നു. ഷാരൂഖ് ഖാന് താത്പര്യം ഉണ്ടെങ്കില്‍ ഒന്ന് മേടിക്കാന്‍ പറയാന്‍ വേണ്ടിയിട്ടായിരുന്നു എന്ന് പറഞ്ഞു. സത്യം പറഞ്ഞാല്‍ ഈ പുള്ളിയുമായി എനിക്കുള്ളത് ബന്ധം രണ്ടോ മൂന്നോ പരിപാടിയില്‍ പങ്കെടുത്ത ബന്ധം മാത്രമാണ്.
ഷാരൂഖ് ഖാന്‍ ഇപ്പോള്‍ താമസിക്കുന്ന മന്നത്ത് പുള്ളിക്ക് ഇപ്പോള്‍ താത്പര്യമില്ല. ബാന്ദ്രയില്‍ തന്നെ പുള്ളി വേറൊരു വീട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവരം കിട്ടി.
അപ്പോള്‍ എന്റെ കയ്യിലുള്ള പ്രോപ്പര്‍ട്ടി ഷാരൂഖ് ഖാന് മാറിത്താമസിക്കാന്‍ പറ്റിയ പ്രോപ്പര്‍ട്ടിയാണ്. ഈ വിവരം ഒന്ന് ഷാരൂഖ് ഖാനോട് പറയണമെന്ന് പറഞ്ഞു. ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത ആള്‍ എന്ന നിലയില്‍ എന്നെയാണ് പുള്ളി കണ്ടുപിടിച്ചത്.
ഞാനും ഷാരൂഖ് ഖാനും തമ്മിലുള്ള ബന്ധം ആ മൂന്നു പരിപാടിയോട് കൂടി കഴിഞ്ഞു. നിങ്ങള്‍ അല്ലാതെ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു.
ഇങ്ങനെയൊക്കെ ആളുകള്‍ വിശ്വസിക്കുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതമാണ് തോന്നുന്നത്,’ റിമി ടോമി പറഞ്ഞു.
Content Highlight: Singer Rimi Tomy Share a Funny Experiance related to Sharukh khan