നസ്രിയയുടെ കംബാക്ക്, പൊളിച്ചടുക്കി ബേസില്‍; സൂക്ഷ്മദര്‍ശിനി ആദ്യ പ്രതികരണം

/

ബേസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്മദര്‍ശിനി ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ദൃശ്യം സിനിമയുടെ വേറൊരു ലെവല്‍ ആണ് ചിത്രമെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. മലയാള സിനിമയിലേക്കുള്ള നസ്രിയയുടെ കംബാക്കാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു.

ദുല്‍ഖറിന്റെ ആ സിനിമയുടെ വിജയം എന്റെ വിജയം പോലെയാണ് തോന്നിയത്: നസ്രിയ

ബേസിലിന്റെ പ്രകടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മസ്റ്റ് വാച്ച് സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്നും ബേസിലിന്റേത് നെഗറ്റീവ് ഷേഡ് ഞെട്ടിക്കുമെന്നും ചിലര്‍ പറയുന്നു.

അവസാനം വരെ എന്താണ് പരിപാടിയെന്ന് മനസിലായില്ലെന്നും ഒളിപ്പിച്ചുവെച്ച സസ്‌പെന്‍സ് കിടിലനാണെന്നുമാണ് മറ്റു ചിലര്‍ പറയുന്നത്.

ദൃശ്യത്തിന്റെ ക്ലൈമാക്‌സ് സീനില്‍ ലാല്‍ കാരണം നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ലെന്ന് സിദ്ദിഖ്: ജീത്തു ജോസഫ്

ദൃശ്യത്തിന്റെ വേറൊരു ലെവലായി സൂക്ഷ്മദര്‍ശിനി വരും. അത്രയും മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. നസ്രിയയും ബേസിലും നമ്മള്‍ ഇതുവരെ കണ്ട സിനിമകളില്‍ നിന്നൊക്കെ മാറിയുള്ള ഷേഡാണ്.

നസ്രിയയുടേയും ബേസിലിന്റേയും സിനിമയാണ് സൂക്ഷ്മദര്‍ശിനിയെന്നും സംവിധാനവും തിരക്കഥയുമെല്ലാം മികച്ചുനിന്നുവെന്നും ആദ്യ ഷോ കണ്ടവര്‍ പ്രതികരിക്കുന്നു.

Content Highlight: Sookshmadarshini Movie First Response