ഭിന്നശേഷിക്കാരനായ കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു; ആ കാര്യത്തില്‍ ടെന്‍ഷനായിരുന്നു: സൗബിന്‍

/

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പ്.

ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്.

ഭിന്നശേഷിക്കാരനായ കണ്ണന്‍ സൗബിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. നാട്ടിന്‍പുറത്തെ ഷാപ്പിലെ ഒരു തൊഴിലാളിയായി പലയിടങ്ങളിലും ചിത്രം തന്റേതാക്കി മാറ്റുന്നുണ്ട് സൗബിന്‍.

പ്രാവിന്‍കൂട് ഷാപ്പിലെ ക്യാരക്ടര്‍ എത്രത്തോളം ചാലഞ്ചിങ് ആയിരുന്നെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ചിത്രത്തില്‍ ഞൊണ്ടി നടക്കുന്ന കഥാപാത്രമാണ് തന്റേതെന്നും അത് ചലഞ്ചിങ് തന്നെ ആയിരുന്നെന്നും സൗബിന്‍ പറയുന്നു.

ചെയ്യുന്ന പടങ്ങളെല്ലാം ഹിറ്റുകള്‍, എന്താണ് ഗുട്ടന്‍സ്; മറുപടിയുമായി ബേസില്‍

‘ഞൊണ്ടുള്ള ആളാണ്. ലുക്കില്‍ പക്ഷേ കുഴപ്പമുണ്ടായിരുന്നില്ല. ഞൊണ്ടുള്ള ആളാണെന്ന് പറഞ്ഞു. ഷൂട്ടിന്റെ തലേദിവസം ആയപ്പോള്‍ ടെന്‍ഷന്‍ തുടങ്ങി.

കാരണം സിനിമ മുഴുവന്‍ ഇയാള്‍ ഇങ്ങനെയാണല്ലോ. ഏത് രീതിയില്‍ ആ ഞൊണ്ട് അഭിനയിക്കണമെന്ന കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. കൂടിക്കഴിഞ്ഞാലും ബോറായിരിക്കും. കുറഞ്ഞ് പോയാലും ശരിയാവില്ല.

പതുക്കെ നടക്കുന്നതും ഇയാള്‍ ഓടുന്നതും എല്ലാം വ്യത്യസ്തമാണല്ലോ. ആദ്യ ദിവസം തന്നെ, ചെയ്തുനോക്കാം എന്നുള്ള രീതിയില്‍ നിന്നു. പണ്ട് സ്‌കൂളില്‍ വെറുതെ നടക്കുമ്പോള്‍ കൂട്ടുകാരുടെയൊക്കെ കൂടെ തമാശയായി അങ്ങനെ നടന്നുനോക്കിയിരുന്നു.

പിന്നെ ചെയ്തുനോക്കി. ശ്രീരാജിന് ഇഷ്ടപ്പെട്ടു. ഓക്കെയാണെന്ന് പറഞ്ഞു. അതില്‍ പിടിക്കാന്‍ പറഞ്ഞു. പിന്നെ സിനിമയില്‍ ഉടനീളം ഇത് പിടിക്കണമല്ലോ. ഫൈറ്റാണെങ്കിലും ഇമോഷണല്‍ സീക്വന്‍സ് ആണെങ്കിലും ഇരിപ്പാണെങ്കിലും ഓട്ടമാണെങ്കിലും അത് പിടിക്കാനായിട്ട് കുറച്ച് ബുദ്ധിമുട്ടായിരുന്നു.

കുറേ നാളായി അഭിനന്ദന കോളുകളൊക്കെ വന്നിട്ട്, പ്രാവിന്‍കൂട് ഷാപ്പിനെ കുറിച്ച് സൗബിന്‍

പിന്നെ ഓട്ടോമാറ്റിക്കായി അത് ലോക്കായി. കുറച്ച് ദിവസത്തേക്ക് എനിക്ക് ഷൂട്ടുണ്ടായിരുന്നില്ല. അന്ന് ബേസിലിന്റെ സീനൊക്കെയായിരുന്നു എടുത്തത്. അങ്ങനെ സെറ്റില്‍ കോമഡിയൊക്കെയായി ഇരിക്കുകയാണ് എല്ലാവരും. അങ്ങനെ ഞാന്‍ വന്നു. എന്റെ സീന്‍ എടുത്തപ്പോള്‍ ഞാനത് ചെയ്തു.

നടക്കുന്ന ഒരു സീനില്‍ ഞാന്‍ നോര്‍മലായി നടന്നു. ഷോട്ട് ഓക്കെയായി. എല്ലാവരും ഓക്കെയെന്ന് പറഞ്ഞു. പിന്നെ ഞാന്‍ മോണിറ്ററില്‍ നോക്കുമ്പോഴാണ് ഞൊണ്ടി നടക്കാന്‍ മറന്നുപോയെന്ന കാര്യം നോട്ട് ചെയ്തത്.

അയ്യോ ഷോട്ട് ഒന്നുകൂടി എടുക്കണം, ഞൊണ്ടി നടക്കാന്‍ മറന്നുപോയെന്ന് പറഞ്ഞു. പിന്നെ ആ സീന്‍ വീണ്ടും ചെയ്തു. ഇത്തരത്തില്‍ ചേഞ്ചായിട്ടുള്ള മാനറിസങ്ങളും കഥാപാത്രങ്ങളും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് നന്നായെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ സൗബിന്‍ പറഞ്ഞു.

Content Highlight: Soubin Shahir about his Character on Pravinkood shaapu