ഞാന്‍ ക്യാരക്ടര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും കോടീശ്വരന്മാരായപ്പോള്‍ തിരിഞ്ഞുനോക്കിയില്ല: ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന കവിയും ഗാനരചയിതാവും സംവിധായകനുമാണ് ശ്രീകുമാരന്‍ തമ്പി.

മലയാള സിനിമയില്‍ നിന്ന് നേരിട്ട തിരിച്ചടികളെ കുറിച്ചും താന്‍ ഉള്‍പ്പെടെ വളര്‍ത്തി വലുതാക്കിയ താരങ്ങള്‍ തിരിച്ചു ചെയ്ത അനീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം.

സിനിമയുടെ ആര്‍ഭാടം തന്നെ ബാധിച്ചിട്ടില്ലെന്നും 20ാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ താന്‍ എവിടെ നില്‍ക്കുന്നോ അവിടെത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

നടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ശ്രീകുമാരന്‍ തമ്പി ഉന്നയിച്ചത്.

താന്‍ ക്യാരക്റ്റര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണെന്നും എന്നാല്‍ പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ തനിക്ക് കാള്‍ഷീറ്റ് പോലും നല്‍കിയില്ലെന്നുമാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

‘ ഒരിക്കലും സിനിമയുടെ ആര്‍ഭാടം എന്നെ ബാധിച്ചിട്ടില്ല. 20ാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ ആളാണ് ഞാന്‍. അന്ന് എവിടെയാണോ നില്‍ക്കുന്നത് ഇന്നും അവിടെ തന്നെയാണ്.

സിനിമയില്‍ വന്ന് 35 ാമത്തെ വയസ്സില്‍ തന്നെ എനിക്ക് മൂന്നു കാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം വില്‍ക്കേണ്ടി വന്നു. സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം സിനിമയ്ക്കു തന്നെ നല്‍കുകയായിരുന്നു.

കുഞ്ചാക്കോ ബോബന് കാര്യമുണ്ടായേക്കും, ഈ സിനിമ വിജയിച്ചതുകൊണ്ട് തനിക്ക് ഒരു ഗുണവുമില്ലെന്ന് ആ നടന്‍ പറഞ്ഞു: ലാല്‍ജോസ്

തിരുവനന്തപുരത്ത് താമസിക്കുന്ന വീട് വാങ്ങിയത് സീരിയലില്‍ നിന്ന് കിട്ടിയ കാശ് കൊണ്ടാണ്. തിരുവന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് 25 ലേറെ വര്‍ഷങ്ങളായി. അങ്ങനെ ജീവിക്കാനുള്ള തീരുമാനം എന്റേതായിരുന്നു.

ഒറ്റയ്ക്കുള്ള ജീവിതം എന്നെ മടുപ്പിക്കുന്നില്ല. സിനിമ വിട്ട് സീരിയല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നത്. പക്ഷേ ഭാര്യയ്ക്കും മക്കള്‍ക്കും ചെന്നൈയില്‍ നില്‍ക്കാനായിരുന്നു താത്പര്യം.

എനിക്കാണെങ്കില്‍ നാട്ടില്‍ വന്നേ തീരൂ. അങ്ങനെ ഞാന്‍ തനിച്ച് തിരുവനന്തപുരത്തേക്ക് പോന്നു. സിനിമയില്‍ നമ്മള്‍ വളര്‍ത്തിയ പലരും തിരിച്ച് ഉപകാരം ചെയ്തിട്ടില്ല.

ആ കാരണം കൊണ്ട് 1000 ബേബീസ് ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു: റഹ്‌മാന്‍

ഞാന്‍ ക്യാരക്റ്റര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണ്. എന്നാല്‍ പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ എനിക്ക് കാള്‍ഷീറ്റ് പോലും നല്‍കിയില്ല,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് തഴയപ്പെടല്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അടുത്തിടെ ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.

‘സ്റ്റാര്‍’ എന്ന വിളിപ്പേരുകള്‍ ഉണ്ടായത് മോഹന്‍ലാലും മമ്മൂട്ടിയും വന്നതിനു ശേഷമാണെന്നും ഇരുവരും ആദ്യം ഒതുക്കിയതു തന്നെയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇപ്പോഴുള്ള യങ്‌സ്റ്റേഴ്സില്‍ ആരിലാണ് പ്രതീക്ഷയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിയോട് ചോദിച്ചു; അദ്ദേഹം പറഞ്ഞത് ആ നടന്റെ പേര്: ജഗദീഷ്

തുടക്കത്തില്‍ ‘അമ്മ’ സംഘടന അനീതികള്‍ ചെയ്തുവെന്നും നടന്മാര്‍ മാക്ടയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണ്. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പര്‍ താരങ്ങള്‍ തീരുമാനിച്ചു തുടങ്ങി. പഴയ നിര്‍മാതാക്കളെ മുഴുവന്‍ പുറത്താക്കി. എന്നാല്‍ പുതിയ നടന്മാര്‍ വന്നതോടെ പവര്‍ ഗ്രൂപ്പ് തകര്‍ന്നെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Sreekumaran Thambi Criticise Mammootty and Mohanlal