‘ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് തന്നില്ല; വിനീതനായി നിന്ന മമ്മൂട്ടിയും എന്നെ ഒതുക്കാന്‍ ചരടുവലി നടത്തി’

മലയാള സിനിമയിലെ താരമേധാവിത്വത്തിനെതിരുയം മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി ശ്രീകുമാരന്‍ തമ്പി.

താന്‍ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകസ്ഥാനത്തെത്തുന്നതെന്നും എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ സിനിമയ്ക്ക് വേണ്ടി ഒരു തവണ പോലും ഡേറ്റ് തന്നിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീകുമാരന്‍തമ്പി പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ എന്നീ പേരുകള്‍ പണ്ടില്ലായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടിയാണ് ഇതുണ്ടായത്.

ആ കാര്യത്തില്‍ നസ്‌ലനോട് എനിക്ക് അസൂയയാണ്: നിഖില വിമല്‍

രണ്ടുപേരും ഞാനുള്‍പ്പെടെയുള്ള പഴയകാല നിര്‍മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലന്‍ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റത്തില്‍ മമ്മൂട്ടിയെ നായകനാക്കിയത്.

അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ടെഴുതുന്നതില്‍നിന്നു പോലും തന്നെ വിലക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഈ താരമേധാവിത്വമാണ് മലയാള സിനിമയെ തകര്‍ത്തത്. എന്നാല്‍ ഇന്ന് അത് അവസാനിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. പുതിയ നടന്മാര്‍ വന്നതോടെ ഈ പവര്‍ ഗ്രൂപ്പ് തകര്‍ന്നെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും അതില്‍ തര്‍ക്കമില്ല. എന്നാല്‍ അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. അമ്മ മാക്ടയെ തകര്‍ത്തു. അമ്മയുടെ ആള്‍ക്കാര്‍ ഫെഫ്കയെ കൈപ്പിടിയിലൊതുക്കി.

അവര്‍ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിര്‍ദേശിച്ചു. താനുള്‍പ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ദേശീയ പുരസ്‌കാരം നല്‍കിയത്. അന്നൊന്നും അതിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല.

ശ്രീകുമാരന്‍തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ആ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്നാണ് പ്രിയന്‍ പറയുന്നത്; ആദ്യ നായകന് തന്നെ ആ ഭാഗ്യം ലഭിക്കുക അപൂര്‍വം: മോഹന്‍ലാല്‍

മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ട്. നടന് കിട്ടുന്ന പ്രതിഫലത്തിന്റെ വളരെക്കുറവാണ് നടിമാര്‍ക്ക് കിട്ടുന്നത്. ഒരു സിനിമയുടെ നിര്‍മാണച്ചെലവിന്റെ 10 ശതമാനമായിരുന്നു പ്രേംനസീറിന്റെ പ്രതിഫലം. കുറവല്ലാത്ത പ്രതിഫലം ഷീലയ്ക്കും ലഭിച്ചിരുന്നു. ഇന്ന് നിര്‍മാണച്ചെലവിന്റെ മൂന്നിലൊന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നത്. അവര്‍ പണക്കാരാകുന്നു.

അമ്മയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ രാജി ഭീരുത്വമാണ്. നേരിടാനുള്ള ധൈര്യം ഉണ്ടാകണം. മുകേഷ് രാജിവെയ്ക്കണമെന്നാണ് അഭിപ്രായമെങ്കിലും പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടതെന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Content highlight: Sreekumaranthambi Sharp Criticism against Mohanlal and Mammootty