ഞങ്ങളുടെ റൂം തുറക്കാന്‍ കാത്തിരിക്കും, പൃഥ്വിയോട് ഒരു യാത്ര പോലും പറയാന്‍ പറ്റാതെയാവും; വല്ലാത്തൊരു അവസ്ഥയായിരുന്നു: സുപ്രിയ

പൃഥ്വിരാജുമായുള്ള വിവാഹ ശേഷം ബോംബെയില്‍ നിന്നും കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്ത ആളാണ് പങ്കാളി സുപ്രിയ. ഇപ്പോള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ഒരു വലിയ കമ്പനിയെ മുന്നോട്ടു നയിക്കുന്നത് സുപ്രിയയാണ്.

ബോംബെ പോലുള്ള ഒരു വലിയ നഗരത്തില്‍ തനിച്ച് താമസിച്ച് അവിടെ നിന്ന് വിവാഹം ചെയ്ത് കേരളത്തിലെത്തിയപ്പോള്‍ തനിക്ക് ഉണ്ടായത് വല്ലൊത്തൊരു അനുഭവമായിരുന്നെന്ന് പറയുകയാണ് സുപ്രിയ.

ലാലേട്ടന്റെ സെറ്റില്‍ ഒളിക്യാമറ വെക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ; രാമലീലയില്‍ അല്ലെന്ന് നിര്‍മാതാവ്; സിനിമയുടെ പേര് പറയണമെന്ന് വിനീത്കുമാര്‍

വിവാഹശേഷം താമസിച്ച ഫ്‌ളാറ്റിലെ ചില കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആളുകള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചൊക്കെ സുപ്രിയ സംസാരിച്ചത്.

‘ ഞങ്ങളുടെ കല്യാണം ഒരുപാട് പേരോട് പറഞ്ഞിട്ടുള്ള വിവഹമായിരുന്നില്ല. വളരെ ചെറിയ രീതിയില്‍ നടന്ന ഒന്നായിരുന്നു. അത് കഴിഞ്ഞിട്ടാണ് എന്നെ പലരും നാട്ടില്‍ കാണുന്നത്. ഇവിടുത്തെ ലൈഫ് എങ്ങനെ ഉണ്ടാകുമെന്ന് ആലോചിക്കാന്‍ ഒരു സമയം ഉണ്ടായിരുന്നില്ല.

ഇവിടെ വന്നപ്പോഴാണ് അത് അനുഭവിച്ചത്. എക്‌സ്പീരിയന്‍സ് ആയിരുന്നു ശരിക്കും. ഇവിടെ വന്നപ്പോള്‍ എല്ലാവരും എന്താണ് ഇങ്ങനെ നോക്കുന്നത് എന്ന കാര്യമായിരുന്നു ആദ്യം തോന്നിയത്.

കാതലില്‍ മമ്മൂക്കയ്ക്ക് പകരം മനസില്‍ കണ്ട നടന്‍; മറുപടിയുമായി തിരക്കഥാകൃത്തുക്കള്‍

ഒരുപാട് ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. വിവാഹ ശേഷം ഞങ്ങള്‍ പുതിയ ഫ്‌ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ഡോര്‍ തുറക്കുമ്പോള്‍ ക്ലീനേഴ്‌സ് എല്ലാവരും ഇങ്ങനെ നില്‍ക്കുന്നുണ്ടാകും ചൂലും മോപ്പുമൊക്കെ പിടിച്ചിട്ട്. ഞങ്ങളുടെ ഡോര്‍ തുറക്കാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ടാകും.

പൃഥ്വി രാവിലെ ഷൂട്ടിന് പോകുകയാണെങ്കില്‍ ഡോര്‍ തുറന്ന് ബായ് പറയാന്‍ നില്‍ക്കുമ്പോള്‍ എല്ലാവരും നിന്ന് ഇങ്ങനെ നോക്കും. ഒന്നും പറയില്ല, അവര്‍ നോക്കും. അപ്പോള്‍ നമുക്ക് തന്നെ ഒരു ചമ്മലും ഒക്കെ തോന്നും.

അവരോട് എന്തെങ്കിലും പറയണോ വേണ്ടയോ ഒന്നും അറിയില്ല. അന്നൊന്നും ഇത്ര കംഫര്‍ട്ടിബിള്‍ ആയിരുന്നില്ല ഞാന്‍. കാരണം ബോബെയില്‍ നമ്മളെ ഒരാള്‍ തിരിഞ്ഞുപോലും നോക്കില്ല. രാവിലെ പോകുന്നു, വര്‍ക്ക് കഴിഞ്ഞ് തിരിച്ചുവരുന്നു. അയല്‍ക്കാര്‍ പോലും കാണുന്നുണ്ടാവില്ല.

ഇത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി പറഞ്ഞാല്‍ വിപ്ലവമായേനെ: നടന്റെ എഫ്.ബി. പോസ്റ്റിന് വിമര്‍ശനം

കാണുമ്പോള്‍ ഹായ് ഹലോ പറയും. നിന്ന് സംസാരിക്കുകയോ നിന്ന് നോക്കുകയോ ചെയ്യില്ല. അതിന് അവര്‍ക്ക് സമയമില്ല. അവിടുത്ത ലൈഫ് ഭയങ്കര ഫാസ്റ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് ഒരു ഏലിയന്‍ ആയിരുന്നു, പുതിയതായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഷോക്ക് ആയിരുന്നു, ‘ സുപ്രിയ പറയുന്നു.

Content Highlight: supriya prithviraj reveal the incidents after her marriage with Prithviraj