ടൊവിനോക്ക് എന്ത് ഇക്കിളി, കൊക്കെത്ര കുളം കണ്ടതാ; തഗ്ഗുമായി സുരഭി

അജയന്റെ രണ്ടാം മോഷണത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പെയറുകളില്‍ ഒന്നായിരുന്നു ടൊവിനോയുടേയും സുരഭിയുടേയും. മണിയനും മാണിക്യവും തമ്മിലുള്ള കെമിസ്ട്രി നന്നായി തന്നെ ചിത്രത്തില്‍ വര്‍ക്കായിരുന്നു. സിനിമയിലെ പ്രണയ രംഗങ്ങളെ കുറിച്ച് പറയവേ പരസ്പരം ട്രോളുകയാണ് സുരഭിയും ടൊവിനോയും.

ടൊവിനോയെ കറുപ്പ് പെയിന്റടിച്ച് കറുപ്പിച്ചിരിക്കുകയായിരുന്നെന്നും തൊട്ടാല്‍ തനി നിറം പുറത്തുവരുമെന്നുമായിരുന്നു സുരഭി പറഞ്ഞത്. ചില ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ചിലര്‍ക്ക് ഇക്കിളിയൊക്കെ വരുമെന്ന് സുരഭി പറഞ്ഞപ്പോള്‍ ടൊവിനോയ്ക്ക് അങ്ങനെ ഇക്കിളി വന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് കൊക്കെത്ര കുളം കണ്ടതാ എന്നതായിരുന്നു ടൊവിനോയുടെ തിരിച്ചുള്ള തഗ്ഗ്.

പ്രണവിന് വഴിയരികില്‍ കിടക്കാം, പള്ളിയില്‍ കിടക്കാം, ഒറ്റയ്ക്ക് സഞ്ചരിക്കാം, എനിക്ക് അതൊന്നും സാധിക്കില്ലല്ലോ: മോഹന്‍ലാല്‍

‘ചിലര്‍ക്ക് ചിലപ്പോള്‍ ഇക്കിളിയൊക്കെ വരും. പിന്നെ ടൊവിനോയ്ക്ക് എന്ത് ഇക്കിളി. അവന്‍ പറഞ്ഞതുപോലെ തന്നെ കൊക്കെത്ര കുളം കണ്ടതാ(ചിരി). ടൊവി എന്നോട് തന്നെ പറഞ്ഞിരുന്നു. എന്തെങ്കിലും കംഫര്‍ട്ട് ഇല്ലായ്മ തോന്നിയാല്‍ തന്നോട് പറയണമെന്ന്. അല്ലാതെ ഷോട്ടിന്റെ സമയത്ത് നമ്മള്‍ അയ്യോ എന്നൊക്കെ പറഞ്ഞാല്‍ ചമ്മിപ്പോകുമെന്നായിരുന്നു അവന്‍ പറഞ്ഞത്, ടൊവി നീ നിന്നെയൊന്ന് സൂക്ഷിച്ചോ എന്നാണ് ഞാന്‍ അതിന് കൊടുത്ത മറുപടി.

ഇതില്‍ മാണിക്യത്തിന്റെ കാര്യം പ്രത്യേകം പറയണം. മണിയന്‍ എന്ന് പറയുന്ന ഇത്രയും വലിയൊരു കള്ളന്‍. എല്ലാത്തിനെ കുറിച്ചും അറിയാവുന്ന ഭൂമിയെ കുറിച്ചും മണ്ണിനെ കുറിച്ചും എല്ലാം അറിയാവുന്ന ഒരു കള്ളന്‍ ഒരു പാര്‍ട്ണറിനെ സെലക്ട് ചെയ്യുമ്പോള്‍ അവര്‍ അത്രയും ക്വാളിറ്റിയുള്ള ഒരു സ്ത്രീയായിരിക്കും. ഒരു കള്ളന്‍ ഒരു കള്ളിയെയല്ല സെലക്ട് ചെയ്യുക. വേറൊരു തരത്തിലാണ് ഇവര്‍ക്ക് പരസ്പരം മനസിലാകുന്നത്.

അജയന്റെ രണ്ടാം മോഷണത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം: ടൊവിനോ

മണിയന്റേയും മാണിക്യത്തിന്റേയും ബാക്ക് സ്റ്റോറി എന്താണെന്ന് ഞങ്ങള്‍ കുറേ ഡിസ്‌കസ് ചെയ്തിട്ടുണ്ട്. സിനിമയില്‍ കാണിക്കൊന്നുമില്ല. പക്ഷേ ഞങ്ങളുടെ മനസില്‍ ഇതൊക്കെയുണ്ടായിരുന്നു. മണിയനെ പോലെ തന്നെ മാണിക്യവും കളരിയും ബ്ലാക് മാജിക് പരിപാടിയുമെല്ലാം പഠിച്ചിട്ടുണ്ടായിരുന്നു. ഇതൊന്നും പക്ഷേ സിനിമയിലില്ല.

ഈ കഥാപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ ടൊവിയുടെ പെയര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ശരീരത്തിന് നിറം കൂട്ടേണ്ടി വരുമെന്നും മെലിയേണ്ടി വരുമെന്നുമൊക്കെ ഞാന്‍ ഓര്‍ത്തിരുന്നു. ഒന്നും ചെയ്യരുതെന്നും ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെയൊരു ആളെയാണ് മാണിക്യം എന്ന കഥാപാത്രത്തിനായി വേണ്ടതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്,’ സുരഭി പറയുന്നു.

Content Highlight: Surabhi Lakshmi about the intimate scene on ARM