സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ എക്സ്ട്രാ ഡീസന്റ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുരാജിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവര്‍ ഇഡിയെ വിശേഷിപ്പിക്കുന്നത്.
ഡാര്‍ക്ക് ഹ്യൂമര്‍ ജോണറാണ് ചിത്രത്തിന്റേത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇ.ഡി എന്ന ചിത്രത്തെ കുറിച്ചും സിനിമയ്ക്ക് അങ്ങനെ ഒരു പേരിട്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുരാജ്. രണ്ട് പേരായിരുന്നു സിനിമയ്ക്ക് ആദ്യം കണ്ടിരുന്നതെന്നും പിന്നീട് ഇ.ഡി എന്ന് ഫിക്സ് ചെയ്യുകയായിരുന്നുവെന്നും സുരാജ് പറയുന്നു.
‘ ശരിക്കും രണ്ട് പേരായിരുന്നു ഈ സിനിമയ്ക്കായി കണ്ടിരുന്നത്. സന്തോഷവാര്‍ത്തയും ഇ.ഡിയും. ആ സമയത്തായിരുന്നല്ലോ ലിസ്റ്റിന്റെ വീട്ടില്‍ ഇ.ഡിയൊക്കെ കയറുന്നത്.
അപ്പോള്‍ പുള്ളിക്കാരന് പറഞ്ഞു ഇതാണ് ബെസ്റ്റെന്ന്. എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ട് ഇ.ഡി എന്നാക്കാമെന്ന് പറഞ്ഞു. (ചിരി). പിന്നെ എക്സ്ട്രാ ഡീസന്റ് എന്ന് എഴുതാമെന്ന് വെച്ചു,’ സുരാജ് പറഞ്ഞു.
പീലിങ്സിന്റെ കൊറിയോഗ്രഫി കണ്ട് ഞെട്ടിപ്പോയി; കംഫര്‍ട്ടബിള്‍ അല്ലായിരുന്നു: രശ്മിക മന്ദാന
സിനിമയിലെ ലുക്കിനെ കുറിച്ചും അഭിമുഖത്തില്‍ സുരാജ് സംസാരിച്ചു. ‘എനിക്ക് എന്നെ കുറിച്ച് നല്ല ധാരണയുണ്ടല്ലോ. നേരത്തെയൊക്കെ ഞാന്‍ ക്ലീന്‍ ഷേവ് ചെയ്യുമ്പോള്‍, നമ്മളല്ലല്ലോ കൂടെയുള്ളവരല്ലേ ഇത് നല്ലതാണെന്നും മോശമാണെന്നും പറയുന്നത്.
എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് ക്ലീന്‍ ഷേവ് ചെയ്യരുത് മഹാ ബോറാണ് എന്നാണ്. ഇപ്പോഴാണ് എനിക്ക് മനസിലായത് സംഗതി അടിപൊളി ആയിരുന്നു എന്ന്.
അണ്ണന്‍തമ്പിയില്‍ ഞാന്‍ ഈ ലുക്ക് പിടിച്ചിരുന്നു. അത് വേറെ പരിപാടിയായിരുന്നല്ലോ. ഇ.ഡിയുടെ ഡയറക്ടര്‍ നേരത്തെ തന്നെ എന്റെ ലുക്ക് ഡിസൈന്‍ ചെയ്തിരുന്നു. ഞാന്‍ അത് വേണോ എന്ന് ഡൗട്ട് അടിച്ചിരുന്നു. റോണക്സ് വന്ന് ബാക്കിയെല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എനിക്ക് തന്നെ ഒരു രസം തോന്നി,’ സുരാജ് പറഞ്ഞു.
വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ.ഡി നിര്‍മിച്ചത്.
Content Highlight: Suraj about ED Movie and the name