ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.
2025 മാര്‍ച്ച് 27 നാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
എമ്പുരാനില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഇഡി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എമ്പുരാനെ കുറിച്ചുള്ള ചോദ്യം വന്നത്.
എമ്പുരാനില്‍ താനൊരു വേഷം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ മാര്‍ച്ച് 27 ന് അറിയാമെന്നുമായിരുന്നു സുരാജ് പറഞ്ഞത്.
അദ്ദേഹത്തെ സ്‌നേഹിച്ചതുപോലെ സിനിമയില്‍ ഒരാളേയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല: രണ്‍ജി പണിക്കര്‍
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പുതിയ ഭാഗത്തില്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഷൂട്ടിലെ സുരാജിന്റെ ഒരു ദൃശ്യവും മുന്‍പ് ലീക്കായിരുന്നു. ‘അഖണ്ഡ ശക്തി മോര്‍ച്ച പൈതൃക സംരക്ഷണ സമ്മേളന’ത്തില്‍ സംസാരിക്കുന്ന സുരാജാണ് ദൃശ്യത്തില്‍ ഉള്ളത്.
തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാമ്മൂല കണ്‍കോഡിയ സ്‌കൂള്‍ എന്നിവടങ്ങളിലാണ് എമ്പുരാന്റെ ചിത്രീകരണം നടന്നത്.
പൊന്നിയില്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.
ആ കമന്റുകള്‍ എന്നെ വല്ലാതെ ബാധിച്ചു, ഞാന്‍ ഒതുങ്ങിപ്പോയി: അനശ്വര രാജന്‍
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസ് ചെയ്യും. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്.
ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.
Content Highlight: Suraj Venjaramood about Empuraan