റോളക്‌സില്‍ അങ്ങനെയൊരു കാര്യം എന്തായാലും ലോകേഷ് ചേര്‍ക്കില്ല: സൂര്യ

കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ഇറങ്ങിയതോടെ ലോകേഷ് സിനിമാടിക് യൂണിവേഴ്സ് എന്ന പുതിയൊരു രീതിക്ക് ലോകേഷ് തന്റെ സിനിമകളിലൂടെ തുടക്കമിട്ടിരുന്നു. കൈതിയിലെ കഥാപാത്രങ്ങളെ വിക്രവുമായി കണക്റ്റ് ചെയ്തപ്പോൾ ബോക്സ്‌ ഓഫീസിൽ പിറന്നത് വലിയൊരു വിജയമായിരുന്നു.

വിജയ് ചിത്രം ലിയോയും എല്‍.സി.യുവില്‍ വന്നതോടുകൂടി തമിഴ് സിനിമയുടെ അഭിമാനമായി ഈ യൂണിവേഴ്‌സ് മാറി. കമല്‍ ഹാസന്‍, കാര്‍ത്തി, വിജയ്, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്മാരായെത്തുമ്പോള്‍ അവര്‍ക്കെല്ലാം നേരിടേണ്ട വില്ലനായി എത്തുന്നത് സൂര്യയാണ്. വിക്രത്തിന്റെ അവാസന അഞ്ച് മിനിറ്റില്‍ പ്രത്യക്ഷപ്പെട്ട സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം സിനിമാലോകം കൊണ്ടാടി.

ഡയമണ്ട് നെക്ലേസ് ഇറങ്ങിയ സമയത്ത് രാജു എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു: ലാല്‍ ജോസ്

ഈ യൂണിവേഴ്‌സിലെ വരും ചിത്രങ്ങളില്‍ നായകന്മാര്‍ക്ക് നേരിടേണ്ടി വരുന്നത് നിസാരവില്ലനെയല്ല എന്ന് സൂചിപ്പിക്കുന്ന പെര്‍ഫോമന്‍സാണ് സൂര്യ കാഴ്ചവെച്ചത്. റോളക്‌സ് എന്ന കഥാപാത്രത്തെ വെച്ച് ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമുണ്ടാകുമെന്ന് ലോകേഷ് അറിയിച്ചിരുന്നു. റോളക്‌സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സൂര്യ.

ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പറഞ്ഞു. റോളക്‌സ് എന്നത് വെറും നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടെന്നുള്ള കാര്യം കണ്ട് പ്രേക്ഷകര്‍ അയാളെ ആരാധിക്കരുതെന്ന ചിന്തയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആ ചിത്രം മലയാളി ഓഡിയന്‍സ് പുച്ഛിച്ചു തള്ളിയില്ലേ: ആസിഫ്

‘റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല.


അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’ സൂര്യ പറയുന്നു.

Content Highlight: Suriya about Rolex movie