അങ്ങനെ ഒരു കാര്യം ലാലേട്ടന്‍ വീട്ടില്‍ ചെയ്തിട്ടുണ്ടാകില്ല, പക്ഷേ ആ സീനില്‍ രണ്ടുപേരും ഞെട്ടിച്ചു: തരുണ്‍ മൂര്‍ത്തി

/

മോഹന്‍ലാല്‍-ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

തുടരും എന്ന സിനിമയില്‍ താന്‍ ആദ്യം ഷൂട്ട് ചെയ്ത രംഗത്തെ കുറിച്ചും ആദ്യ സീനില്‍ തന്നെ ഇരുവരും ഞെട്ടിച്ചു കളഞ്ഞതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തരുണ്‍.

‘തുടരുമെന്ന സിനിമയിലെ ഫസ്റ്റ് ഷോട്ട് ശോഭന മാമും ലാല്‍സാറും കൂടിയുള്ള ഒരു ഷോട്ടാണ്. വീട്ടില്‍ വെച്ച് രണ്ട് പേരും ചേര്‍ന്ന് ഒരു സാരി മടക്കുന്ന സീനാണ്.

എന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേര്‍ന്ന് ഈ കഞ്ഞിമുക്കിയ സാരി വലിക്കുന്നതും അത് മടക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് റീ ക്രിയേറ്റ് ചെയ്യുക എന്നതാണ് എന്റെ എയിം.

‘ഒരു മര്യാദയോടു കൂടി ഞാനും നിങ്ങളുടെ മുന്നില്‍ എത്തുകയാണ്’; 18ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടീം എമ്പുരാന്‍

ഞാന്‍ വന്നിട്ട് മാമിനോട് സാരി ഇങ്ങനെ രണ്ടുപേരും ചേര്‍ന്ന് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്ന സീക്വന്‍സാണ്, അത് ഇങ്ങനെ വലിച്ച് മാമിനെ ഒന്ന് ചേര്‍ത്ത് പിടിക്കണം എന്നിട്ട് ഇങ്ങനെ ഒരു കുസൃതി കാണിച്ചിട്ട് അത് മടക്കി വെക്കുന്ന രീതിയിലാണെന്ന് പറഞ്ഞു.

എനിക്ക് തോന്നുന്നില്ല കുറച്ചു നാളായിട്ട് ലാലേട്ടന്‍ വീട്ടില്‍ സാരി മടക്കി വെച്ചിട്ടുണ്ടോ എന്ന്. ഒരിക്കലും അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മാമിന്റെ കാര്യത്തിലും ഉണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ ആ സാരി മടക്കുന്ന സീനില്‍ പോലും നമ്മള്‍ നമ്മുടെ വീട്ടില്‍ കണ്ടിട്ടുള്ള പോലെ തന്നെ അവര്‍ ചെയ്തു. ലാലേട്ടന്‍ അത് ചെയ്യുന്നതിന് ഒരു താളമുണ്ട്.

നമുക്ക് ഇവര്‍ തമ്മില്‍ എത്രയോ നാളത്തെ അടുപ്പമുള്ള ആളുകളാണെന്ന് പെട്ടെന്ന് ഓണ്‍ സ്‌ക്രീനില്‍ തോന്നിപ്പിക്കുന്ന തരത്തില്‍ അത് ചെയ്തു.

മലയാളികള്‍ അംഗീകരിക്കുക എളുപ്പമല്ല: പൃഥ്വിയും ആസിഫും ടൊവിയുമൊക്കെ ഒടുവില്‍ പ്രൂവ് ചെയ്തില്ലേ: സംവിധായകന്‍ വിനയ് ഗോവിന്ദ്

ഒരു പക്ഷേ വൈശാഖ സന്ധ്യേയും പവിത്രത്തിലെ കെമിസ്ട്രിയുമൊക്കെ കണ്ടതുകൊണ്ടായിരിക്കാം. ഓണ്‍ ദി സ്‌പോട്ടിലാണ് ആ കെമിസ്ട്രി ഫീല്‍ ചെയ്യുന്നത്. അതായിരുന്നു ഈ സിനിമയുടെ ആവശ്യം.

നമുക്ക് അവരെ രജിസ്റ്റര്‍ ചെയ്യാനും പുതിയ രണ്ട് ആര്‍ടിസ്റ്റുകളെ കൊണ്ട് വന്ന് ഇത് ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് തോന്നിപ്പിക്കാനും എനിക്ക് ഈ സിനിമയില്‍ സമയം ഇല്ലായിരുന്നു.

ശോഭനയും മോഹന്‍ലാലുമാണ് ഭാര്യയും ഭര്‍ത്താവുമെങ്കില്‍ അത് ആളുകളുടെ തലയില്‍ കിടക്കുന്നതാണ്. അതെനിക്കൊരു ഫ്രീ ലൈസന്‍സായിരുന്നു മുന്നോട്ടുപോകാന്‍,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about the first shot of thudarum Movie