ഓപ്പറേഷന് ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
തുടരും മോഹന്‍ലാലിനെ വെച്ച് പ്ലാന്‍ ചെയ്തതിനെ കുറിച്ചും വളരെ അപ്രതീക്ഷിതമായി അദ്ദേഹത്തില്‍ നിന്ന് കിട്ടിയ പ്രതികരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന് തരുണ്‍.
‘ഈ സബ്ജക്ട് എന്റെ കയ്യില്‍ വരുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. കാരണം അതുവരെ നമുക്കൊപ്പം നില്ക്കുന്ന ആര്ടിസ്റ്റുകള്ക്കൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത്.
ഒരു ജാതി ജാതകം കണ്ട് ആളുകള്‍ ചിരിക്കുന്നു, വേറെ എന്തുവേണം: വിനീത്
മൂന്നാമത്തെ ചിത്രം മോഹന്‍ലാല്‍-ശോഭന എന്നിവരുടേതാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ നെര്‍വസ് ആയിരുന്നു. ഞാന്‍ എന്തെങ്കിലും ലാലേട്ടനോട് പറഞ്ഞുകഴിഞ്ഞാല്‍ തന്നെ അവര്‍ക്കത് മനസിലാകുമോ എന്നൊക്കെയുള്ള ഇന്ഫ്യൂരിറ്റീസ് ഉണ്ടായിരുന്നു.
ഈ സ്ക്രിപ്റ്റ് എന്റേതല്ല. കെ.ആര് സുനിലിന്റേതാണ്. അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇത് ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലും ശോഭനയും ചെയ്യണമെന്ന ഒരു തോന്നലിന്റെ പുറത്താണ് അത് കമ്മിറ്റ് ചെയ്യുന്നത്.
പിന്നെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആക്ടേഴ്സ് എന്ന നിലയില്‍ ലാലേട്ടന്- ശോഭന ഇവരെയൊക്കെ എങ്ങനെ യൂസ് ചെയ്യാന്‍ പറ്റും എന്ന ഒരു പ്രോസസ് ഉണ്ടായിരുന്നു.
എന്നാല്‍ പെട്ടെന്നാണ് സബ്ജക്ട് ഓണ്‍ ആകുന്നത്. ലാലേട്ടന് ഈ കഥ കേട്ടതും പെട്ടെന്ന് ചെയ്യാമെന്ന് പറഞ്ഞു. 35 ദിവസം കൊണ്ട് ഷൂട്ട് ചെയ്യാമെന്ന് പറയുമ്പോഴുള്ള ഒരു ഭാരമുണ്ടാകുമല്ലോ. എന്തുചെയ്യണമെന്ന് അറിയില്ല.
അത്തരം സക്സസ് സെലിബ്രേഷനുകളോട് എനിക്ക് താത്പര്യമില്ല: ജഗദീഷ്
35 ദിവസത്തില്‍ എങ്ങനെ ഷൂട്ട് തുടങ്ങുമെന്ന കണ്‍സേണില്‍ നില്‍ക്കുകയാണ് ഞാന്‍. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഫുള്‍ സ്ക്രിപ്റ്റ് കയ്യില്വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
എനിക്ക് ലാലേട്ടന് എന്റെ സ്ക്രിപ്റ്റ് വായിക്കണം എന്ന് പറയുക എന്നതൊക്കെ ഭയങ്കര പേടിയായിരുന്നു. അത് എനിക്ക് നിര്‍ബന്ധമാണ്. ഈ നിര്‍ബന്ധം എങ്ങനെ മോഹന്‍ലാലിനോടും ശോഭനയോടും പറയുമെന്ന കണ്‍ഫ്യൂഷനായിരുന്നു എനിക്ക്. പക്ഷേ എല്ലാം വളരെ നന്നായി തന്നെ നടന്നു,’ തരുണ്‍ പറയുന്നു.
Content Highlight: Tharun Moorthy about Thudarum Movie and Mohanlal