വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് : ലിസ്റ്റിന് മറുപടിയുമായി ടൊവിനോ

/

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ സക്‌സസ് മീറ്റിനിടെ തന്നോട് ക്ഷമ പറഞ്ഞ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്.

അന്യഭാഷ പതിപ്പുകളുടെ റിലീസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലായിരുന്നു ടൊവിനോയോട് ലിസ്റ്റിന്‍ ക്ഷമ പറഞ്ഞത്.

അജയന്റെ രണ്ടാം മോഷണം സിനിമ മറ്റ് ഭാഷകളില്‍ കുറച്ചു കൂടി വലിയ രീതിയില്‍ പ്രമോട്ട് ചെയ്യണമെന്നും റിലീസ് ചെയ്യണമെന്നും ടൊവിനോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ ചില പ്രതിസന്ധികളാല്‍ ഇത് നടക്കാതെ പോയെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു.

അക്കാരണം കൊണ്ട് ടൊവിനോയ്ക്ക് തന്നോടു പിണക്കമുണ്ടായെന്നും ഇക്കാര്യത്തില്‍ ടൊവിനോയുടെ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്.

എ.ആര്‍.എം റിലീസിന് മുന്‍പ് ഒരു ബിസിനസും നടന്നില്ല; കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിയും അന്‍വര്‍ റഷീദും: ലിസ്റ്റിന്‍ സ്റ്റീഫന്‍

‘എ.ആര്‍.എമ്മിലെ മൂന്ന് കഥാപാത്രങ്ങളും അത്രയും ഗംഭീരമായിട്ടാണ് ടൊവി ചെയ്തത്. അതിനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

ടൊവീനോ തോമസ് അല്ലാതെ വേറെ ഏത് ഹീറോ ആണെങ്കിലും 140 ദിവസം ഷൂട്ട് ചെയ്ത ഈ സിനിമ ഒരു 175-200 ദിവസം ആയേനെ. ആ നന്ദി എനിക്ക് ടൊവിയോടുണ്ട്.

നമ്മള്‍ എല്ലാവര്‍ക്കും എല്ലാം ഭയങ്കര ആഗ്രഹങ്ങളുണ്ട്. എന്റെ ഒരു സിനിമ ഏറ്റവും ബെസ്റ്റ് ആക്കാനേ ഞാന്‍ നോക്കുകയുള്ളൂ. നമ്മുടെ ഒരു സിനിമ പല ഭാഷകളില്‍ പലതായി ഭയങ്കര പബ്ലിസിറ്റിയോട് കൂടി വേറെ ലെവലില്‍ വരണമെന്നുണ്ടായിരുന്നു.

അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോള്‍ അത്രയും എത്തിക്കാന്‍ സാധിച്ചു കാണില്ല. അത് അങ്ങനെ ആണെങ്കില്‍ ടൊവിനോട് ഞാന്‍ സോറി പറയുകയാണ് എന്ന് ലിസ്റ്റിന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു മറുപടിയുമായി ടൊവി എത്തിയത്.

ഞാന്‍ തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്ന് മമ്മൂക്ക; ഒടുവില്‍ അവര്‍ പ്ലാന്‍ ബി നടപ്പാക്കി: സുഷ്മിത ഭട്ട്

അത്തരത്തില്‍ ഒരു പിണക്കവും താന്‍ മനസില്‍ വെക്കാറില്ലെന്നും ഈ സിനിമയുടെ ഭാഗമായിട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ആരെയെങ്കിലും ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്നും ടൊവിനോ പറഞ്ഞു.

‘ഞാന്‍ ആളുകളോട് പിണങ്ങുന്നത് ചിലപ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് ആയിരിക്കാം. ഒന്ന്് രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ എന്തിനാണ് പിണങ്ങിയത് എന്ന് ഞാന്‍ തന്നെ മറന്നുപോകും.

പിണക്കങ്ങള്‍ ഒന്നും ഒരിക്കലും പെര്‍മനെന്റ് അല്ല ടെമ്പററി ആണ് പ്രത്യേകിച്ച് സിനിമകള്‍ വിജയിക്കുന്ന സമയങ്ങള്‍ അങ്ങനത്തെ പിണക്കങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് മാറാനുള്ളതുമാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino about Listin Stephen and ARM