ഞാന്‍ കണ്ട ബെസ്റ്റ് തല്ല് ആ സിനിമയിലേത്; ലാലേട്ടനൊപ്പം ഇരുന്ന് കണ്ടതുകൊണ്ടായിരിക്കാം: ടൊവിനോ

/

മലയാള സിനിമയില്‍ താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സ്റ്റണ്ട് ഏത് സിനിമയിലാണെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

താന്‍ കൂടി ഭാഗമായ പൃഥ്വി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഫൈറ്റാണ് മനസില്‍ തങ്ങി നില്‍ക്കുന്നതെന്നും ആ സ്റ്റൈല്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.

മോഹന്‍ലാലിന്റേയും പൃഥ്വിയുടേയും ഫാന്‍സിന്റേയും ഒപ്പം ഇരുന്നാണ് താന്‍ ആ പടം കണ്ടതെന്നും ചിലപ്പോള്‍ അതുകൊണ്ട് കൂടിയായിരിക്കാം അത് അത്രയും ഇഷ്ടപ്പെട്ടതെന്നും പൃഥ്വി പറയുന്നു.

‘ സ്റ്റൈല്‍ വെച്ച് നോക്കുമ്പോള്‍ എനിക്കിഷ്ടം ലാലേട്ടന്റെ ലൂസിഫറിലെ തല്ലാണ്. അത് ആ സീന്‍ പ്ലെയ്‌സ് ചെയ്തിരിക്കുന്ന പ്രത്യേകത കൊണ്ട് കൂടിയാണ്.

ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റ് ആയിട്ടില്ല: അപര്‍ണ ദാസ്

ഞാന്‍ തിയേറ്ററില്‍ ആ സിനിമ കണ്ടത് ലാലേട്ടന്റേയും രാജുവേട്ടന്റേയുമൊപ്പം ഇരുന്നിട്ടാണ്. ഞങ്ങളുടെ എല്ലാവരുടേയും സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒത്തിരി ഫാന്‍സ് അവിടെ ഉണ്ടായിരുന്നു.

അങ്ങനെ ഒരു തിയേറ്ററില്‍ ഇരുന്ന് കാണുന്ന സമയത്ത് അത് ഭയങ്കര ഒരു പരിപാടിയായിരുന്നു.

സ്റ്റീഫന്‍ നമ്മള്‍ വിചാരിച്ച ആളല്ല എന്ന് പറയുന്നതൊക്കെ ഭയങ്കര രസമായിരുന്നു. ഞാന്‍ ഇരുന്ന് കണ്ട ആ മൂഡൊക്കെ വെച്ച് അതെപ്പോഴും മനസില്‍ നില്‍ക്കുന്ന സീനാണ്,’ ടൊവിനോ പറഞ്ഞു.

2019 ല്‍ ആണ് ലൂസിഫര്‍ റിലീസ് ചെയ്തത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു.

വല്ല ഭക്തിപ്പടവും ആണെന്ന് വെച്ച് വന്നതാണ്, ഇതിപ്പോ ഒരുമാതിരി; അജു വര്‍ഗീസിനെ കുറിച്ച് അഭിലാഷ് പിള്ള

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ട് നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമ റിലീസിനെത്തുന്നത്.

Content Highlight: Tovino about the best fight scene he watched