അബ്‌റാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം വരവിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എമ്പുരാന്റെ ടീസറിനും വന്‍ സ്വീകരണമാണ് ലഭിച്ചത്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാന്‍ പ്രഖ്യാപിച്ചത്. 2023 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്.
എമ്പുരാനെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.
ലൂസിഫറിന്റെ കഥ രാജുവേട്ടന്‍ തന്നോട് പറയുമ്പോള്‍ തന്നെ നീ ഇതില്‍ നല്ല കയ്യടി മേടിക്കുമെന്ന് പറഞ്ഞിരുന്നെന്നും അതുപോലെ തന്നെ സംഭവിച്ചെന്നും ടൊവിനോ പറയുന്നു.
എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം: മഞ്ജു വാര്യര്‍
‘ലൂസിഫറിലെ ‘മുണ്ടുടുക്കാനുമറിയാം’ എന്ന് തുടങ്ങുന്ന ഡയലോഗാണ് എല്ലാവരും എന്നോട് സ്‌റ്റേജില്‍ പറയാന്‍ പലപ്പോഴും ആവശ്യപ്പെടാറ്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് ഉണ്ടാക്കിത്തന്ന സിനിമയാണ് ലൂസിഫര്‍.
അതില്‍ ഞാന്‍ ആകെ പത്തോ പതിനഞ്ചോ ദിവസമാണ് അഭിനയിച്ചത്. പക്ഷേ ആ സിനിമയില്‍ ആ രംഗങ്ങള്‍ ഉണ്ടാക്കിയ ഇംപാക്ട് വലുതായിരുന്നു.
അതേ പ്രതീക്ഷയോടെ തന്നെയാണ് ഈ സിനിമയേയും ഞാന്‍ നോക്കിക്കാണുന്നത്. അത്രയും ഇംപാക്ട് ഉണ്ടാക്കിയിട്ടും ആ സിനിമ എനിക്ക് ഒരു പ്രഷറും തന്നിരുന്നില്ല. അത്ര ബുദ്ധിമുട്ടിയല്ല ഞാനത് ചെയ്തതും.
ഞാന്‍ എന്നെ തന്നെ സമര്‍പ്പിക്കുകയാണ് ബാക്കിയൊക്കെ നിങ്ങളുടെ റിസ്‌കാണെന്നായിരുന്നു ഞാന്‍ രാജുവേട്ടന്റെ അടുത്തും മുരളി ചേട്ടന്റെ അടുത്തും പറഞ്ഞിരുന്നത്.
കരിയറിലെ തന്നെ ശ്രദ്ധിക്കപ്പെട്ട ക്യാരക്ടറായി അത് മാറി. രണ്ടാം ഭാഗത്തില്‍ ആ ക്യാരക്ടര്‍ ആര്‍ക്ക് ബില്‍ഡ് ചെയ്തിരിക്കുന്ന രീതിയിലൊക്കെ ഞാന്‍ ഭയങ്കര ഹാപ്പിയാണ്.
സിനിമ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. എമ്പുരാന്റെ സെറ്റില്‍ എല്ലാ രീതിയിലുള്ള സ്‌നേഹവും അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ സിനിമയില്‍ എനിക്ക് ലാലേട്ടന്റെ കൂടെ ഒരു കോമ്പിനേഷന്‍ സീന്‍ കിട്ടി.
ലൂസിഫറില്‍ ഇല്ലാതിരുന്നത് ഇതില്‍ കിട്ടി. ഭയങ്കര രസമുള്ള എക്‌സ്പീരിയന്‍സ് ആയിരുന്നു. അതില്‍ ലാലേട്ടനോടും പൃഥ്വിയോടും നന്ദി പറയുകയാണ്.
ഒപ്പം മലയാളത്തിന് ഗംഭീര സിനിമകള്‍ നല്‍കിയ ആശിര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികത്തില്‍ എല്ലാ ആശംസകളും അറിയിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about Empuraan and Mohanal