അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
റോളക്‌സില്‍ അങ്ങനെയൊരു കാര്യം എന്തായാലും ലോകേഷ് ചേര്‍ക്കില്ല: സൂര്യ
കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു.
ഒരു അഭിനേതാവിന്റെ പല വേർഷൻ കണ്ട് ഇഷ്ടത്തോടെ ആളുകൾ തിയേറ്ററിലേക്ക് വരുമ്പോഴാണ് ഒരു മികച്ച നടൻ ഉണ്ടാവുന്നതെന്ന് ടൊവിനോ പറയുന്നു. ആർട്ടിസ്റ്റായി നിൽക്കുമ്പോൾ നമുക്ക് ആർട്ടിനോട് ഇഷ്ടം തോന്നുമെന്നും ഒരു നടൻ എന്ന നിലയിൽ തന്നെ കുറിച്ച് എപ്പോഴും സംസാരിക്കണമെന്നത് ഒരു ആഗ്രഹമാണെന്നും ടൊവിനോ പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആ ചിത്രം മലയാളി ഓഡിയന്‍സ് പുച്ഛിച്ചു തള്ളിയില്ലേ: ആസിഫ്
‘ഒരാളുടെ പല പല വേർഷൻസ് കണ്ട് ഇഷ്ടപ്പെട്ട് അത് കാണാൻ പ്രേക്ഷകർ തിയേറ്ററിലേക്ക് വരുമ്പോഴാണ് ഒരു ഗ്രേറ്റ് ആക്ടർ ഉണ്ടാവുന്നത്. ഒരു അഭിനേതാവിന്റെ അഭിനയം കാണാൻ വീണ്ടും വീണ്ടും ആളുകൾ വരുമ്പോൾ ഒരു ബിഗ് സ്റ്റാർ ഉണ്ടാവുകയും ചെയ്യുന്നു.
ആർട്ടിസ്റ്റായി നിൽക്കുമ്പോൾ നമുക്ക് ആർട്ടിനോട് ഒരു ഇഷ്ടം തോന്നാം. സ്വാഭാവികമായി ഇമോഷണലായി കലയോട് ഒരു അടുപ്പം തോന്നിയേക്കാം. അതുകൊണ്ട് തന്നെ ഒരു നടൻ എന്ന നിലയിൽ എന്നെ കുറിച്ച് എപ്പോഴും സംസാരിക്കണമെന്ന ആഗ്രഹം എനിക്കെപ്പോഴും ഉണ്ട്.
ഡയമണ്ട് നെക്ലേസ് ഇറങ്ങിയ സമയത്ത് രാജു എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു: ലാല്‍ ജോസ്
തുടർച്ചയായി നമ്മളെ കാണാൻ പ്രേക്ഷകർ വരുന്നതാണ് ഒരു സ്റ്റാർഡമായി മാറുന്നത്. അത് മോശമാണ് എന്നല്ല ഞാൻ പറയുന്നത്. കാല്പനികമായി സ്റ്റാർ എന്ന് പറയുന്നത് അതിനെയാണ്,’ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas About Malayalam Cinema