സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരൊന്നും ഒരു കാലത്തും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മാത്രമല്ല അത്തരം ടൈറ്റിലുകളൊക്കെ വലിയ ബാധ്യതയാണെന്നും പറയുകയാണ് നടന്‍ ടൊവിനോ തോമസ്.
നല്ല നടന്‍ എന്ന് കേള്‍ക്കാനാണ് എന്നും ആഗ്രഹിച്ചതെന്നും ഇത്രയും കാലം നിന്നതുപോലെ നല്ല സിനിമകള്‍ ചെയ്ത് മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും ടൊവിനോ പറഞ്ഞു.
12 വര്‍ഷമായി കരിയര്‍ തുടങ്ങിയിട്ട്. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്കുള്ള യാത്രയിലാണോ താങ്കള്‍ എന്ന ചോദ്യത്തിന് നല്ല നടന്‍ ആണ് എന്ന് പറയാന്‍ എന്തിനാണ് മടി കാണിക്കുന്നത് എന്നായിരുന്നു ടൊവിനോയുടെ മറുപടി.
മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയാണ് മാര്‍ക്കോയിലേക്ക് ഞാന്‍ ഇറങ്ങിയത്: ഷെരീഫ് മുഹമ്മദ്
‘ ഞാന്‍ അങ്ങനെയുള്ള ഒരു പരിപാടിയല്ല ആഗ്രഹിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള, ഇപ്പോഴും കുറച്ച് സോഷ്യല്‍ ആങ്‌സൈറ്റിയൊക്കെയുള്ള ആളാണ് ഞാന്‍.
അങ്ങനെ ഉള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്ന സമയത്ത് തോന്നുന്നത് എന്താണെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ പോലും പറ്റില്ല. എനിക്കത് വലിയ ബുദ്ധിമുട്ടാണ്. അതല്ല ഞാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ അങ്ങനെയുള്ള ഒരാളാണെന്ന് കരുതുന്നില്ല. ചിലരെങ്കിലും ആ ടൈറ്റില്‍ പേരിനൊപ്പം പറയുമ്പോള്‍ എന്നെ അങ്ങനെ വിളിക്കാമോ എന്നൊക്കെ സെല്‍ഫ് ഡൗട്ട് ഉണ്ടായിട്ടുണ്ട്.
ആ വീട് ടാര്‍ഗറ്റ് ചെയ്ത് കരോളിനൊപ്പം ഞാനും പോയി; ആ ക്രിസ്മസ് രാത്രി മറക്കില്ല: ചാക്കോച്ചന്‍
സത്യം പറഞ്ഞാല്‍ എന്നെ അങ്ങനെ വിളിക്കുമ്പോള്‍ വേറൊരു രീതിയില്‍ എനിക്കത് ബാധ്യതയായിട്ട് ആണ് തോന്നാറ്.
നേരെ മറിച്ച് ഇത്രയും നാള്‍ എങ്ങനെയാണോ പോയത് അതുപോലെയൊക്കെ കൂടുതല്‍ കൂടുതല്‍ സിനിമകള്‍ ചെയ്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ടുപോകാനാണ് താത്പര്യപ്പെടുന്നത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about Superstar Title