ഹാപ്പി ബര്‍ത്ത് ഡേ ജതിന്‍ രാംദാസ്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

/

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഹാപ്പി ബര്‍ത്ത് ഡേ ജതിന്‍…”അധികാരം ഒരു മിഥ്യയാണ്” എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പമുള്ള ടാഗ്ലൈന്‍. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പൃഥ്വിക്ക് ജന്മദിനാശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എമ്പുരാനില്‍ ടൊവിനോയുടേത് മുഴുനീള വേഷമായിരിക്കുമെന്നാണ് അറിയുന്നത്. ലൂസിഫറില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്.

ഞാന്‍ കരുതിയതുപോലെയേ അല്ല മമ്മൂക്ക അവിടെ പെര്‍ഫോം ചെയ്തത്: അര്‍ജുന്‍ അശോകന്‍

ചിത്രത്തിന്റെ പല ഭാഗങ്ങളും താന്‍ കണ്ടിരുന്നെന്നും ഒരുങ്ങുന്നത് ഒരു വമ്പന്‍ പരിപാടിയായിരിക്കുമെന്ന് ടൊവിനോ നേരത്തെ വെളിപ്പെടുത്തിയിരുന്നു.


ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാന്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യു.കെ, യു.എസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്.

ഡൊമിനിക്കിന്റെ സ്റ്റൈലും മാനറിസങ്ങളും; ആ സജഷന്‍സ് തന്നത് മമ്മൂക്ക: ഗൗതം വാസുദേവ് മേനോന്‍

പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, എന്നിവര്‍ക്ക് പുറമെ പുതിയ ചില താരങ്ങള്‍ കൂടി ചിത്രത്തിലുണ്ടെന്നാണ് സൂചന.

നേരത്തെ നടന്‍ ഇന്ദ്രജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലുക്കും എമ്പുരാന്‍ ടീം പുറത്തുവിട്ടിരുന്നു.

Content Highlight: Tovino Thomas First Look Empuraan Movie