രേഖാചിത്രത്തിലെ ആ ഡയലോഗ് പോലും എനിക്ക് ഇണങ്ങുന്നതായിരുന്നു: ഉണ്ണി ലാലു

/

ഫ്രീഡം ഫൈറ്റ്, രേഖ, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെ യുവനിരയിലെ ശക്തമായ സാന്നിധ്യമാകുകയാണ് നടന്‍ ഉണ്ണി ലാലു.

രേഖാചിത്രത്തില്‍ ‘സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊന്ന് കരുതിവെച്ചിട്ടുണ്ടാകു’മെന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്.

ആ ഡയലോഗ് യഥാര്‍ത്ഥത്തില്‍ തനിക്ക് ഇണങ്ങുന്നതാണെന്ന് പറയുകയാണ് ഉണ്ണി ലാലു. ഇതുവരെ എത്താനും വലിയ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞത് സിനിമ തനിക്ക് വേണ്ടി ചിലതൊക്കെ കരുതിവെച്ചതുകൊണ്ടാണെന്ന് ഉണ്ണി പറയുന്നു.

‘എനിക്ക് ഇന്ന് ഇതുവരെ എത്താനും വലിയ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞത് സിനിമ എനിക്ക് വേണ്ടി ചിലതൊക്കെ കരുതിവെച്ചതുകൊണ്ടാണ്.

ഒരിക്കലും ചാന്‍സ് ചോദിക്കല്‍ എന്റെ ശീലമായിരുന്നില്ല, ഇപ്പോള്‍ അതെന്റെ ശീലമാക്കി: ജോമോള്‍

എന്റെ ഇത്രയും നാളത്തെ പരിശ്രമത്തിനൊടുവില്‍ ചെയ്ത ഒരുപാട് പോസിറ്റീവ് അഭിപ്രായങ്ങള്‍ കിട്ടിയ സിനിമയാണ് രേഖാചിത്രം. അതിന് മുന്‍പും സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് കരുതിവെച്ചത് രേഖാചിത്രമായിരുന്നു.

ആ ഡയലോഗ് പോലും എനിക്ക് ഇണങ്ങുന്നതായിട്ടാണ് അനുഭവപ്പെട്ടത്. സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അപ്പോഴും സിനിമയോടുള്ള പാഷന്‍ ഉള്ളിലുണ്ടായിരുന്നു.

ജോലി ചെയ്യുന്നുണ്ട്. അതിനുള്ള ശമ്പളം കിട്ടുന്നുണ്ട്. കാര്യങ്ങളെല്ലാം നടന്നുപോകുന്നുണ്ട്. പക്ഷേ ഒന്നിലും തൃപ്തിയുണ്ടായിരുന്നില്ല. നമുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോഴാണല്ലോ സംതൃപ്തിയുണ്ടാകുക.

അഭിനയം ഒരുപാട് ഇഷ്ടമാണ്. പക്ഷേ സിനിമയിലെത്താന്‍ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഇനിയും ഞാന്‍ സ്വയം മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അവിടെ തന്നെ ഇരുന്നുപോകും.

അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചില്ല, പക്ഷേ അദ്ദേഹത്തെ ഓര്‍ത്ത് മനസില്‍ കരഞ്ഞു: സത്യന്‍ അന്തിക്കാട്

ശ്രമിച്ചിട്ടും തോറ്റുപോവുകയാണെങ്കിലും കുഴപ്പമില്ല. റിസ്‌ക് എടുക്കാം. ഒറ്റ രാത്രികൊണ്ടുണ്ടായ തീരുമാനമാണ് സിനിമാ നടനാവണം എന്ന്. പിറ്റേ ദിവസം രാവിലെ തന്നെ രാജിവെച്ചു,’ ഉണ്ണി ലാലു പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിലും ശ്രദ്ധിക്കപ്പെടാത്തതിലും നിരാശ തോന്നിയിരുന്നോ എന്ന ചോദ്യത്തിന് നിരാശപ്പെട്ടിട്ടില്ലെന്നായിരുന്നു ഉണ്ണി ലാലുവിന്റെ മറുപടി.

‘ പൂജ്യത്തില്‍ നിന്നാണ് ഞാന്‍ തുടങ്ങുന്നത്. സിനിമയ്ക്ക് വേണ്ട മുഖമോ അഭിനയമോ എനിക്ക് ഉണ്ടോ എന്ന് അറിയില്ല. പക്ഷേ നടനാവുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരുനാള്‍ എല്ലാം നടക്കും എന്ന് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു.

സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന ബോധ്യം ലൊക്കേഷനുകളില്‍ ഇന്നുണ്ടാവുന്നുണ്ട്: മാലാ പാര്‍വതി

സിനിമയില്‍ എനിക്ക് എപ്പോഴും താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും അധികം ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ഞാന്‍ സിനിമകള്‍ ഇടവെട്ട് ചെയ്യുന്നുണ്ടല്ലോ എന്ന്.

എന്നാല്‍ ആഗ്രഹിച്ചിട്ടും സിനിമയില്‍ അവസരം പോലും ലഭിക്കാത്ത ഒരുപാട് ആളുകളുണ്ടല്ലോ. അതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് കുറച്ച് പോസിറ്റിവിറ്റി കിട്ടും,’ ഉണ്ണി ലാലു പറയുന്നു.

Content Highlight: Unni Lalu about His Movies and Career