കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും പൃഥ്വിരാജിനെപ്പോലെ തന്നെ കൂട്ടംകൂടിയുള്ള ആക്രമണത്തിന് ഇരയായ ആളാണ് താനെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍.
എങ്കിലും പൃഥ്വിക്ക് ആ സമയത്ത് സിനിമയില്‍ ഉണ്ടായിരുന്ന ബാക്ക് അപ്പ് തനിക്കുണ്ടായിരുന്നില്ലെന്നും എന്നിട്ടും അതിനെ അതിജീവിക്കാന്‍ തനിക്കായെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
‘ കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും എന്റെ കാര്യത്തിലും കൂട്ടംകൂടി നിന്ന് ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷേ സിനിമയില്‍ പൃഥ്വിക്കുള്ള ബാക്ക് അപ്പ് എനിക്കുണ്ടായിരുന്നില്ല.
എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവര്‍ന്നുനില്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്.
പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ട് നോക്കിയാല്‍ പോലും ഇന്ന് കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിര്‍മാതാവുമൊക്കെയായി.
ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബര്‍ ലോകമെന്ന പൊതുനിരത്തില്‍ ആര്‍ക്കും എന്തും പറയാം. നമ്മള്‍ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാല്‍ മതി.
അദ്ദേഹത്തെ മനസില്‍ കണ്ടാണ് ആ ഫൈറ്റ് ഞാന്‍ ചെയ്തത്: മോഹന്‍ലാല്‍
പ്രൊപ്പഗണ്ട സിനിമയിലെ നായകന്‍ എന്ന ആരോപണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും എന്നെ അറിയാന്‍ ശ്രമിച്ചില്ല.
ചില സമയത്ത് സോഷ്യല്‍ മീഡിയയില്‍ ചിലതൊക്കെ പൊങ്ങിവരും. തര്‍ക്കങ്ങളുണ്ടാകും. അതിലേക്ക് വലിച്ചിഴയ്ക്കപ്പെടും. ചിലര്‍ അതില്‍ പെട്ടുപോകും. ഇത്തരം വിവാദങ്ങളില്‍ പെട്ടുപോയ ആളാണ് ഞാന്‍,’ ഉണ്ണി മുകുന്ദന്‍ പറയുന്നു.
Content Highlight: Unni Mukundan about Cyber Attack and Prithviraj