തന്റെ സിനിമകള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും അത്തരം വിമര്‍ശനങ്ങളോട് മുന്‍പ് താന്‍ പ്രതികരിച്ചിരുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.
മാര്‍ക്കോ സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.
തന്നെ സംബന്ധിച്ച് സിനിമ ഏതെങ്കിലും രീതിയിലുള്ള ഒരു അജണ്ട സെറ്റ് ചെയ്യാനുള്ള സംഭവമല്ലെന്നും തനിക്ക് അത്ര ബുദ്ധിയൊന്നുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
താന്‍ അല്‍പം ഇമോഷണലാണെന്നും എന്നാല്‍ അത് ഇനി സിനിമയില്‍ മാത്രം മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ പക്വതയോടെ നേരിടാന്‍ പഠിച്ചെന്നും താരം പറഞ്ഞു.
‘എന്നെ സംബന്ധിച്ച് സിനിമ ഏതെങ്കിലും രീതിയിലുള്ള ഒരു അജണ്ട സെറ്റ് ചെയ്യാനുള്ള സംഭവമല്ല. കാരണം എനിക്കത്ര ബുദ്ധിയൊന്നുമില്ല. എന്റെ ലക്ഷ്യം അതല്ല.
തിയേറ്ററിനുള്ളില്‍ കയറി ആളുകള്‍ വിസിലടിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന കിക്കുണ്ട്. ഇന്ന് എനിക്ക് 37 വയസായി. 20 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട്.
അന്നൊന്നും വലിയ പ്ലാനിങ്ങോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു അറ്റാക്ക് മുന്നില്‍ വന്ന് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പൊട്ടിത്തെറിക്കും, കരയും, എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ചെയ്യും.
എന്റെ ഒറ്റ ഡ്രൈവിങ് ഫോഴ്‌സ് ഇടിവെട്ട് സിനിമകള്‍ ചെയ്യണമെന്നാണ്. എന്റെ സിനിമയോടുള്ള ഭ്രാന്തിനെ പിന്തുണയ്ക്കാന്‍ നിര്‍മാതാക്കളുണ്ടായി.
എന്നെ സംബന്ധിച്ച് ഹേറ്റ് ക്യാപയിന്‍ ഗുഡ് ക്യാമ്പയില്‍ ഗുഡ് പ്രൊമോഷന്‍, ഹേറ്റ് പ്രൊമോഷന്‍ ഇതൊന്നും കാര്യമാക്കുന്നില്ല.
എന്റെ വീക്ക് പോയിന്റ് ഞാന്‍ കുറച്ച് ഇമോഷണലാണ്. അത് ഇനി സിനിമയില്‍ മാത്രം മതിയെന്ന് എന്റെ വേണ്ടപ്പെട്ടവര് പറഞ്ഞു. എന്തിനാണ് ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നതെന്ന് ചോദിച്ചു.
കേരളത്തില്‍ വന്നപ്പോള്‍ എന്റെ ലൈഫില്‍ സിനിമ മാത്രമായിപ്പോയി. ആ സമയത്ത് എന്റെ സിനിമക്കെതിരെ എന്തെങ്കിലുമൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ റിയാക്ട് ചെയ്ത് പോയിട്ടുണ്ട്. അതില്‍ നിന്നൊക്കെ പുറത്തുവന്നു.
മലയാളത്തിലേക്കുള്ള എന്റെ തിരിച്ചുവരവാണ് റൈഫിള്‍ ക്ലബ്ബ്: വാണി വിശ്വനാഥ്
ഇനി അങ്ങനെ ബിഹേവ് ചെയ്തുകഴിഞ്ഞാല്‍ എന്റെ പ്രായത്തിന് അനുസരിച്ച് എനിക്ക് തന്നെ മോശമാണ്. എന്റെ ഫുള്‍ എനര്‍ജിയും ഫോക്കസും സിനിമയിലേക്ക് പോയി കഴിഞ്ഞാല്‍ മാര്‍ക്കോ പോലുള്ള ഹിറ്റുകള്‍ അടിക്കാന്‍ പറ്റും.
പിന്നെ ക്യാമ്പയിന്‍ നടത്താന്‍ മാത്രം ഇവിടെ അങ്ങനെ ഒന്നും ഇല്ലല്ലോ. നല്ല സിനിമ ചെയ്യാം. സുഹൃത്തുക്കള്‍ സിനിമ മുടക്കി പടം ചെയ്യുമ്പോള്‍ അത് ഏറ്റവും ബെസ്റ്റ് ആക്കുക എന്നതാണ് എന്റെ കടമ,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Unni Mukundan about His Movies and criticism