തെലുങ്ക് നടിയായ വിജയശാന്തിയുടെ മലയാളം വേര്‍ഷനായിരുന്നു തന്നില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പറയുകയാണ് വാണി വിശ്വനാഥ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
വിജയശാന്തി ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് താന്‍ തെലുങ്കില്‍ ഗ്ലാമര്‍ വേഷങ്ങളായിരുന്നു ചെയ്തിരുന്നതെന്നും വാണി പറയുന്നു. അവരെ പോലെ ആക്ഷന്‍ സിനിമകള്‍ തനിക്ക് ചെയ്യാന്‍ പറ്റുമോയെന്ന് ചിന്തിച്ചിരുന്നെന്നും അതിനായി ആഗ്രഹിച്ചിരുന്നെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
‘വിജയശാന്തി മാമിന്റെ മലയാളം വേര്‍ഷനായിരുന്നു എന്നില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്. അവര്‍ അവിടെ ആക്ഷന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഗ്ലാമര്‍ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. അവരുടെ സിനിമകള്‍ കാണുമ്പോള്‍ എങ്ങനെയാകും അത്തരം സിനിമകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എനിക്കൊക്കെ അത്തരം സിനിമ ചെയ്യാന്‍ പറ്റുമോയെന്നും ഓര്‍ത്തിരുന്നു. പിന്നീടാണ് പെട്ടെന്ന് എനിക്ക് മലയാളത്തില്‍ അത്തരം ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്,’ വാണി വിശ്വനാഥ് പറയുന്നു.
185ല്‍ അധികം സിനിമകളില്‍ അഭിനയിച്ച തെലുങ്ക് നടിയാണ് വിജയശാന്തി. തെലുങ്കിന് പുറമെ കന്നട, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 1990 ല്‍ ഇറങ്ങിയ കര്‍ത്തവ്യം എന്ന ചിത്രത്തിലെ പൊലീസ് വേഷം ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.
Also Read: ജോജു ജോര്‍ജ് താങ്കള്‍ കേവലം ‘തങ്കന്‍’ ചേട്ടനായി മാറരുത്; ജോജുവിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മികച്ച ചലച്ചിത്രനടിക്കുള്ള ആന്ധ്ര സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് വിജയശാന്തിക്ക് ലഭിച്ചിരുന്നു. കര്‍ത്തവ്യത്തിലെ വിജയം ഒരു ഗ്ലാമര്‍ വേഷം ചെയ്യുന്ന നായിക എന്ന പേരിന് പകരം ഒരു ആക്ഷന്‍ നായികയെന്ന പരിവേഷം അവര്‍ക്ക് നല്‍കിയിരുന്നു. പിന്നാലെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’, ‘ലേഡി അമിതാഭ്’, ‘ഇന്ത്യന്‍ സിനിമയുടെ ആക്ഷന്‍ ക്വീന്‍’ തുടങ്ങിയ നിരവധി പേരുകളില്‍ വിജയശാന്തി അറിയപ്പെടാന്‍ തുടങ്ങി.
Content Highlight: Vani Viswanath Talks About Her Action Movies