ക്ലാസ്സ് ആക്കണോ മാസ്സാക്കണോ എന്ന ചിന്തയില്‍ ക്ലാസ്സും മാസ്സും ആവാതെ പോയ വേട്ടയാന്‍

വേട്ടയാന്‍, ക്ലാസ്സ് ആക്കണോ മാസ്സാക്കണോ എന്ന ചിന്തയില്‍ ക്ലാസ്സും മാസ്സും ആവാതെ പോയ സിനിമ.

നല്ലൊരു ത്രെഡ് ഉണ്ട്. രജനീകാന്തിന്റെ ഡേറ്റും ഉണ്ട്. ഇനി എന്ത് ചെയ്യണം? രജിനി ഫാന്‍സിന് ആഘോഷിക്കാന്‍ എന്നവണ്ണം മാസ്സ് ആക്കണോ അതോ സോഷ്യലി റെലവന്റ് ആയ ഒരു ത്രില്ലര്‍ സിനിമയാക്കാണോ? സംവിധായകന്റെ മാനസികാവസ്ഥയാണ്.

എന്നാല്‍ പിന്നെ കിടക്കട്ടെ രണ്ടും പപ്പാതി എന്ന തോന്നലില്‍ തട്ടിക്കൂട്ടി അവസാനം എങ്ങുമെത്താതെ പോയി സൂപ്പര്‍സ്റ്റാറിന്റെ വേട്ടയാന്‍.

ജനഗണമന എന്ന സിനിമയില്‍ മലയാളികള്‍ക്ക് സുപരിചിതമായ കഥയെ രജിനി വേര്‍ഷനില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍.

ബെന്‍ ജോണ്‍സണില്‍ ആദ്യം സംഗീതം നല്‍കാനിരുന്നത് ആ തമിഴ് സംഗീതസംവിധായകനായിരുന്നു: ദീപക് ദേവ്

രജനിയുടെ ഇന്‍ട്രോ സീന്‍, ക്ലൈമാക്‌സ് സീന്‍ ഒഴികെ ആരാധകര്‍ക്ക് മാസ്സ് ഫീല്‍ തരുന്ന ഒരു സീന്‍ പോലും സിനിമയില്‍ ഇല്ലായിരുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം ശരാശരിയില്‍ ഒതുങ്ങി എന്നാണ് തോന്നിയത്.

ബൊളീവുഡ് ഇന്‍ഡസ്ട്രി പൊതുവെ തകര്‍ച്ചയില്‍ ആയതിനാല്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള ബൊളീവുഡ് നടന്മാരുടെ ‘സഹനടന്‍ കുത്തൊഴുക്ക്’ അവസാനം അമിതാഭ് ബച്ചനില്‍ വരെ എത്തി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമോ ഫീലോ വരാത്ത ബച്ചന്‍, സിനിമയുടെ അവസാന ഭാഗത്ത് ഒന്ന് ചിരിച്ചു കണ്ടത് ആശ്വാസമായി!.

എൽ.ജെ.പിയുടെ സഹായത്തോടെ ആട് ഞങ്ങൾ റീ എഡിറ്റ്‌ ചെയ്യാൻ ഒരു കാരണമുണ്ട്: സാന്ദ്ര തോമസ്

ചെറുതായൊന്ന് മലയാളം പറയണം, ഓണവും കഥകളിയും എല്ലാം കൂടെ മിക്‌സ് ചെയ്ത് ഒരു പാട്ട് വേണം – അപ്പൊ മലയാളി വികാരം ഉണരും എങ്കില്‍ പടം കേരളത്തില്‍ സൂപ്പര്‍ ഹിറ്റ്.

അതിനിപ്പോ നായിക വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ബെസ്റ്റ് ഓപ്ഷന്‍ മഞ്ജു വാര്യര്‍ ആണ്, എന്നാ പിന്നെ അത് അങ്ങനെയാവട്ടെ – കാര്യമായി ഒന്നും ചെയാനില്ലാത്ത പേരിനൊരു നായിക.

എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയൊരു വില്ലന്‍. റാണയുടെ വില്ലന്‍ വേഷം പ്രേക്ഷകന് ഒരു തരത്തിലുള്ള ഇന്‍പാക്റ്റും നല്‍കിയില്ല എന്നതാണ് സത്യം.

മോഹന്‍ലാലും കമലും ഒന്നിച്ച ആ ചിത്രം ഉപേക്ഷിച്ചത് വലിയ നഷ്ടമായിരുന്നു: വിനോദ് ഗുരുവായൂര്‍

പിന്നെ ആകെയുള്ളൊരു ആശ്വാസം ഫഹദ് ഫാസിലിന്റെ കാരക്ടര്‍ ആയിരുന്നു. ഫഹദ് ഫാസിലിനെ പോലെ ഒരു നടന് പെര്‍ഫോം ചെയ്യാന്‍ തക്കവണ്ണം ഇല്ലെങ്കിലും തന്റെ ഭാഗം ഫഹദ് സേഫ് ആക്കി എന്ന് പറയാം.

ആദ്യപകുതിയില്‍ ഒരു ക്രൈം ത്രില്ലര്‍ മൂഡില്‍ നന്നായി പൊയ്‌ക്കൊണ്ടിരുന്ന സിനിമ രണ്ടാം പകുതിയില്‍ ഒന്നുമല്ലാതെ പോയി. വമ്പന്‍ താരനിര അണിനിരന്നിട്ടും പ്രേക്ഷകനെ ഒരു തരത്തിലും എന്‍ഗേജ് ചെയ്യിക്കാത്ത ശരാശരിയിലും താഴ്ന്ന ഒരു സിനിമാ അനുഭവമായി വേട്ടയാന്‍.

നിതിന്‍ ഷാന്‍

Content Highlight: Vettaiyan Movie Review