തുപ്പാക്കി; ആദ്യ വില്ലന്‍ ഞാനായിരുന്നില്ല; വില്ലന്മാരുടെ കൂട്ടത്തിലൊരാള്‍ മാത്രമായിരുന്നു ഞാന്‍: വിദ്യുത് ജംവാള്‍

എ.ആര്‍. മുരുകദോസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുപ്പാക്കി. വിജയ്, കാജള്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമയില്‍ വിദ്യുത് ജംവാള്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

2011ല്‍ പുറത്തിറങ്ങിയ ശക്തി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വിദ്യുത് അഭിനയരംഗത്ത് എത്തുന്നത്. ബോളിവുഡിലും അഭിനയിച്ച നടന്‍ അഞ്ചാനില്‍ നായകനായ സൂര്യയുടെ സുഹൃത്തായും എത്തിയിരുന്നു. താന്‍ തുപ്പാക്കിയിലെ മെയിന്‍ വില്ലന്‍ വേഷത്തിലേക്കായിരുന്നില്ല കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് പറയുകയാണ് നടന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യുത് ജംവാള്‍.

Also Read: ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ കരച്ചില് വന്നെന്ന് അമല്‍ സാര്‍; അന്ന് അദ്ദേഹത്തിന്റെ വിഷന്‍ മനസിലായി: ലാജോ ജോസ്

‘നടന്‍ ഒരു സംവിധായകന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതിനെ കുറിച്ച് പറയുമ്പോള്‍ തുപ്പാക്കി സിനിമയെ കുറിച്ച് പറയേണ്ടി വരും. തുപ്പാക്കി എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ മുരുകദോസിന് മുന്നില്‍ നൂറ് ശതമാനവും കീഴടങ്ങിയിരുന്നു. അദ്ദേഹം പറയുന്നതും അദ്ദേഹം ചിന്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. അതില്‍ ഏറ്റവും രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാല്‍, എന്നെ സത്യത്തില്‍ വില്ലന്മാരുടെ കൂട്ടത്തിലുള്ള ഒരാളായിട്ടായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്.

ഞാന്‍ തുപ്പാക്കിയില്‍ മെയിന്‍ വില്ലന്‍ ആയിരുന്നില്ല. ആ കഥാപാത്രം ചെയ്യേണ്ടിയിരുന്ന ആള്‍ ഷൂട്ട് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ‘എനിക്ക് ഒരു ഹിന്ദി സിനിമയില്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാന്‍ അത് ചെയ്യാന്‍ പോകുകയാണ്’ എന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങേണ്ടതിന്റെ മൂന്ന് ദിവസം മുമ്പാണെന്ന് ഓര്‍ക്കണം. ഞാന്‍ എത്ര ഭാഗ്യവാനാണ് (ചിരി). അന്ന് വൈകുന്നേരം മുരുകദോസിനെ കണ്ടത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ അതിന് മുമ്പ് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ല.

Also Read: പല മികച്ച കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും ആ സുപ്പര്‍സ്റ്റാറിന്റെ സിനിമ ഒഴിവാക്കാന്‍ തോന്നിയില്ല: ജോജു ജോര്‍ജ്

പക്ഷെ അദ്ദേഹം എന്റെ ഫോട്ടോസും ശക്തിയിലെ വീഡിയോസുമൊക്കെ കണ്ടിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതും എന്നെ നോക്കിയിട്ട് അദ്ദേഹം ‘നീയാണ് എന്റെ മെയിന്‍ വില്ലന്‍’ എന്ന് പറഞ്ഞു. അദ്ദേഹം തമാശ പറയുകയായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ആ വില്ലന്‍ കഥാപാത്രം ചെയ്യേണ്ട ആള്‍ അത് ഉപേക്ഷിച്ചിട്ട് പോയ കാര്യം എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്ക് എന്തുകൊണ്ടോ അത് വിശ്വസിക്കാനായില്ല. ഞാന്‍ കരുതിയത് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ എനിക്ക് മനസിലാവാത്തത് കൊണ്ടാകും എന്നാണ്,’ വിദ്യുത് ജംവാള്‍ പറയുന്നു.

Content Highlight: Vidyut Jammwal Talks About His Character In Thuppakki