രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി സിനിമാ അഭിനയം ഉപേക്ഷിക്കുകയാണെന്നും പൂര്‍ണമായും രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അടുത്തിടെ വിജയ് പ്രഖ്യാപിച്ചിരുന്നു.
ഷൂട്ടിങ് ആരംഭിച്ച ദളപതി 69 ആണ് അണിയറയില്‍ ഒരുങ്ങുന്ന അവസാന വിജയ് ചിത്രമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിജയ് ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വിജയ്‌യുടെ കടുത്ത ആരാധകനും സംവിധായകനുമായ അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വണ്ണം കൂടുതലാണ്, പൊക്കമില്ല, ചുരുണ്ടമുടി അഭംഗിയാണ്, കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല: നിത്യാ മേനോന്‍
താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളൊന്നും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്. പുതിയ ചിത്രത്തിന്റെ കഥ വിജയ്‌യുമായി സംസാരിച്ചെന്നും അദ്ദേഹം ആ വേഷം ചെയ്യാമെന്ന് ഉറപ്പുപറഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്.
വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കുന്നത് ഒക്ടോബര്‍ 27 നാണ്. ഈ ദിവസം സുപ്രധാനമായ എന്തെങ്കിലും അപ്‌ഡേറ്റുകള്‍ പുറത്തുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
‘തെരി’, ‘മെര്‍സല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങളാണ് വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്തത്. മൂന്ന് ബോക്‌സ് ഓഫീസ് തൂത്തുവാരിയിരിരുന്നു.
നിലവില്‍ കമല്‍ഹാസനെയും സല്‍മാന്‍ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലേക്കാണോ വിജയ് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഷാരൂഖ് ഖാന്‍ നായകനായ ‘ജവാന്‍’ ആണ് അറ്റ്ലിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.
വിജയ് യുടെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ദളപതി 69 സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. ഒക്ടോബര്‍ 27 ന് നടക്കുന്ന ആദ്യ കോണ്‍ഫ്രന്‍സിന് ശേഷമായിരിക്കും ദളപതി 69 ന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക.
Content Highlight: Vijay appear a cameo role it Atlee Movie