കഥ ഇഷ്ടമായി, പക്ഷേ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല: വിജയ് സേതുപതി

/

തമിഴില്‍ മാത്രമല്ല തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചെയ്യുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്.

അടുത്തിടെ വിജയ് സേതുപതി തെലുങ്കില്‍ നിന്നും ഒരു വലിയ ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാം ചരണ്‍ നായകനാകുന്ന ആര്‍ സി 16 എന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ ആയിരുന്നു താരം വേണ്ടെന്ന് വെച്ചത്.

എന്തുകൊണ്ടാണ് ആ ചിത്രത്തിന് ഭാഗമാകാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിജയ് സേതുപതി.

‘ഞാന്‍ RC16ന്റെ ഭാഗമല്ല. കാരണം എനിക്ക് സമയം ഇല്ല, ഒരുപക്ഷേ ആ സിനിമയുടെ കഥ നല്ലതായിരിക്കും, പക്ഷേ എന്റെ കഥാപാത്രത്തിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ പലതും ഓക്കെ ആയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച ഭരതനാട്യം; അന്ന് ഞാന്‍ തകര്‍ന്നുപോയി: സൈജു കുറുപ്പ്

രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.സി 16 ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛന്‍ വേഷത്തിലേക്കാണ് വിജയ് സേതുപതിയെ പരിഗണിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

അത്തരം റോളുകളില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാം എന്നതിനാലാണ് താരം ഓഫര്‍ നിരസിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നാല് പേര്‍ക്കേ എമ്പുരാന്റെ കഥ അറിയൂ എന്ന് പറഞ്ഞതില്‍ ഒരു തെറ്റുപറ്റി: നന്ദു

വിടുതലൈ 2 പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിടുതലൈ 2 .

ചിത്രത്തില്‍ സൂരി, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Vijay Sethupathy about the telungu movie he reject