ഞാനും ആസിഫും നല്ല കൂട്ടാണ്, അവനോട് എനിക്ക് എന്തും പറയാം, ആ കെമിസ്ട്രി സിനിമയ്ക്ക് ഗുണം ചെയ്തു: വിജയരാഘവന്‍

കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമയുടെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന് അച്ഛനും മകനും തമ്മിലുള്ള അഭിനയമുഹൂര്‍ത്തങ്ങളാണ്. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് കിഷ്‌കിന്ധാകാണ്ഡം. ആസിഫുമായുള്ള സൗഹൃദത്തെ കുറിച്ചും തങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ വിജയരാഘവന്‍.

‘ആസിഫും ഞാനും നല്ലകൂട്ടാണ്, എന്തും പറയാവുന്ന സൗഹൃദം പരസ്പരമുണ്ട്, അത്തരമൊരു കെമിസ്ട്രി സിനിമയ്ക്ക് ഗുണംചെയ്തിട്ടുണ്ടാകും.

തലവനിലെ പൊലീസുകാരനോട് ബിജു മേനോന് ഒരു അകല്‍ച്ചയുണ്ടായിരുന്നു: അരുണ്‍ നാരായണന്‍

ഞങ്ങള്‍ തമ്മിലുള്ള രംഗങ്ങള്‍ തീയേറ്ററില്‍ വലിയതോതില്‍ സ്വീകരിക്കപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. ഒപ്പം അഭിനയിക്കുന്നവരുമായുള്ള കൊടുക്കല്‍വാങ്ങലുകള്‍ കൃത്യമാകുമ്പോഴാണ് രംഗങ്ങള്‍ മികച്ചതാകുന്നത്.

കിഷ്‌കിന്ധാകാണ്ഡത്തില്‍ അത്തരം സാധ്യതകള്‍ ഒരുപാടുണ്ടായിരുന്നു. പഴയതലമുറ പുതുതലമുറ എന്ന വ്യത്യാസമൊന്നുമില്ലാതെ ഒരു ടീമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞതാണ് ചിത്രത്തിന്റെ വിജയം,’ വിജയരാഘവന്‍ പറയുന്നു.

സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്. എന്നാല്‍, ഈ സിനിമയെക്കുറിച്ചു ചിലര്‍ പറഞ്ഞ കമന്റുകള്‍ മുന്‍പ് കേട്ടിട്ടില്ലാത്തതാണ്. അതില്‍ പ്രധാനം കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ രണ്ടാംതവണ കാണുമ്പോള്‍ മറ്റൊരുസിനിമയായി അനുഭവപ്പെടുന്നു എന്നതാണ്,’ വിജയരാഘവന്‍ പറയുന്നു.

ശ്രദ്ധ മുഴുവന്‍ വിജയരാഘവന്റെ കഥാപാത്രത്തിലേക്ക് മാറുമെന്നായതോടെ ആ തീരുമാനമെടുത്തു: സംവിധായകന്‍ ദിന്‍ജിത്ത്

ആദ്യകാഴ്ചയില്‍ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകന്‍ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയും അയാള്‍ പുലര്‍ത്തുന്ന ജാഗ്രതയെന്തിനെന്നും മനസ്സിലാക്കിക്കഴിയുമ്പോള്‍ അപ്പുപിള്ളയുടെ മാനസികാവസ്ഥയില്‍, കഥയിലൂടെ സഞ്ചരിക്കാനും അയാളെ സ്‌നേഹിക്കാനും കാഴ്ചക്കാരന് കഴിയും. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ലഭിക്കുന്ന നല്ലവാക്കുകള്‍ക്ക് നന്ദി, വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Vijayaraghavan about his relationship with Asif Ali