മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിലെ മിസിസ് മാധുരിയായി കയ്യടി നേടുകയാണ് നടി വിജി വെങ്കിടേഷ്. പാച്ചുവും അത്ഭുതവിളക്കുമായിരുന്നു വിജിയുടെ ആദ്യ മലയാള ചിത്രം.
പാച്ചുവും അദ്ഭുതവിളക്കും കണ്ടിട്ടാണ് തനിക്ക് മൂന്നു സിനിമകളില്‍ കൂടി അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും ഈ മൂന്നു സിനിമകളിലും സ്‌ക്രീന്‍ ടെസ്റ്റോ ഓഡിഷനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വിജി പറയുന്നു.
ഡൊമിനിക്കിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്നും ഓഡീഷന്‍ പോലുമില്ലാതെയാണ് സിനിമയില്‍ എത്തിയതെന്നും വിജി പറയുന്നു.
ഗൗതം വാസുദേവ് മേനോനാണ് എനിക്ക് ആദ്യം മെസ്സേജ് അയക്കുന്നത്. ‘എന്റെ പേര് ഗൗതം വാസുദേവ് മേനോന്‍. തമിഴ് സംവിധായകനാണ്. ഞാന്‍ മലയാളത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണ്. മമ്മൂട്ടിയാണ് നായകന്‍.
അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ധ്യാനിന് തന്നെ പിന്നീട് തോന്നി: വിനീത് ശ്രീനിവാസന്‍
അദ്ദേഹത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയാണ് പ്രൊഡക്ഷന്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ കാസ്റ്റിങ്ങില്‍ അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അങ്ങനെ മമ്മൂട്ടിയാണ് താങ്കളുടെ പേര് നിര്‍ദ്ദേശിക്കുന്നത്.
ഈ സിനിമയുടെ ഭാഗാമാകാന്‍ താല്‍പ്പര്യമുണ്ടോ എന്നായിരുന്നു ആ മെസേജ്. തിരിച്ചു വിളിക്കാമെന്നു മറുപടി കൊടുത്തു. തിരിച്ചു വിളിച്ചു ഓകെ പറഞ്ഞു ജൂലൈ മാസം തന്നെ ഷൂട്ടിങ്ങും തുടങ്ങി,’ വിജി പറയുന്നു.
ഡൊമിനിക്കിലെ മിസിസ് മാധുരി കുറേയൊക്കെ താന്‍ തന്നെയാണെന്നും ആരേയും ആശ്രയിക്കാതെ തനിച്ചു ജീവിക്കുന്ന ആളാണ് അവരെന്നും വിജി പറയുന്നു.
പാച്ചുവിലെ ഉമ്മച്ചി ബോള്‍ഡാണെങ്കിലും കുറച്ചൊക്കെ മകനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ്. മിസിസ് മാധുരി എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രയായ ഒരു സ്ത്രീയാണ്.
ഒറ്റയ്ക്കു വളരെ ബോള്‍ഡായി ജീവിക്കുന്ന സ്ത്രീയാണ് മാധുരി. എന്റെ ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒറ്റയ്ക്കു ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ മിസിസ് മാധുരിയെ മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം.
ഗൗതം മേനോനെ ആദ്യം കാണുമ്പോള്‍ ഞാന്‍ ഒരു ഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്. ഇതാണോ സ്ഥിരം വേഷമെന്നു അദ്ദേഹം ചോദിച്ചു. സാരിയും ക്വാഷല്‍സും ഒരുപോലെ ഉപയോഗിക്കാറുണ്ടെന്നു ഞാന്‍ പറഞ്ഞു.
മിസിസ് മാധുരിയും റിയല്‍ ലൈഫിലെ എനിക്കും ഒരുപാട് സാമ്യങ്ങള്‍. കൊസ്റ്റ്യൂം ഒഴികെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്റെ കമ്മലും വളകളും മൂക്കുത്തിയും ചെരുപ്പുകളുമാണ്,’ വിജി പറയുന്നു.
Content Highlight: Viji Venkidesh about Dominic and Mammootty