ആ നടന്‍ ഓരോ സീനിലും എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല: വിനയ

നടന്‍ തിലകന്‍ ഓരോ സീനിലും എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് നടി വിനയ പ്രസാദ്. ഓരോ ക്ലോസപ്പ് ഷോട്ടിലും ചെറിയൊരു അനക്കം കൊണ്ടോ മുടിയനക്കം കൊണ്ടോ നാക്കിന്റെ തുമ്പ് കൊണ്ടോ അദ്ദേഹം അഭിനയിക്കുമെന്നും വിനയ പറയുന്നു.

പെരുന്തച്ചന്‍, മൂക്കില്ല രാജ്യത്ത്, മണിച്ചിത്രത്താഴ് എന്നീ സിനിമകളില്‍ തിലകനൊപ്പം നടി അഭിനയിച്ചിരുന്നു. താന്‍ ഒരുപാട് സിനിമകളില്‍ തിലകനെ ഒബ്‌സേര്‍വ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ നാഡിയും മുഖത്തിന്റെ ഓരോ കോണും അഭിനയിക്കുമെന്നും വിനയ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: സന്ദേശം വലിയ വിജയമായ സിനിമ; എന്നിട്ടും അന്ന് ഒരുപാട് എതിര്‍പ്പുകളും ഊമക്കത്തുകളും വന്നു: ശ്രീനിവാസന്‍

‘ഓരോ സീനിലും തിലകന്‍ സാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. ഒരു ക്ലോസപ്പ് ഷോട്ട് വെച്ചാല്‍ ചെറിയൊരു അനക്കം കൊണ്ടോ മുടിയനക്കം കൊണ്ടോ നാക്കിന്റെ തുമ്പ് കൊണ്ടോ അദ്ദേഹം അഭിനയിക്കും.

ഓരോ നാഡി കൊണ്ടും അഭിനയിക്കുകയാണ്. ഞാന്‍ ഒരുപാട് സിനിമകളില്‍ അദ്ദേഹത്തെ ഒബ്‌സേര്‍വ് ചെയ്തിട്ടുണ്ട്. ഓരോ നാഡിയും മുഖത്തിന്റെ ഓരോ കോണും അഭിനയിക്കുന്നുണ്ട്. മിഡ് ഷോട്ടും വൈഡ് ഷോട്ടും വെച്ചാല്‍ ബോഡി ലാഗ്വേജ് കൊണ്ടും ഡയലോഗിന്റെ മോഡുലേഷന്‍ കൊണ്ടും ഭംഗിയായി അദ്ദേഹം അഭിനയിക്കും.

Also Read: എല്ലാവരും മമ്മൂക്കക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു, എനിക്ക് മാത്രം അവസരം കിട്ടിയില്ല, അദ്ദേഹം ഇതറിഞ്ഞു: ചിന്നു ചാന്ദ്‌നി

മണിച്ചിത്രത്താഴില്‍ സണ്ണിയെ തിരിച്ചറിയുമ്പോള്‍ തിലകന്‍ സാര്‍ ‘അമ്പട കേമാ’ എന്ന് പറഞ്ഞ് ലാല്‍ സാറിനെ അടിക്കുന്നത് കാണാം. ആ അടി പോലും എത്ര മനോഹരമായാണ് അദ്ദേഹം ചെയ്യുന്നത്. ആ ഡയലോഗ് തിലകന്‍ സാര്‍ പറഞ്ഞാല്‍ മാത്രമേ ശരിയാകുള്ളൂ.

ഞാനൊക്കെ സാറിന്റെ ആ ഡയലോഗ് പറഞ്ഞാല്‍ ഒട്ടും നന്നാവില്ല. അള്‍ട്ടിമേറ്റ് മോഡുലേഷനിലാണ് അദ്ദേഹം ആ ഡയലോഗ് പറയുന്നത്. എന്തു തന്നെയായാലും തിലകന്‍ സാറിനൊപ്പമുള്ളത് വളരെ മികച്ച ഒരു അനുഭവമായിരുന്നു,’ വിനയ പ്രസാദ് പറയുന്നു.

Content Highlight: Vinaya Prasad Talks About Actor Thilakan