അങ്ങനെ അഭിനയിക്കുന്നത് എളുപ്പമല്ല സുരാജിനെ നമിക്കണം: വിനായകൻ

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് തെക്ക് വടക്ക്. പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാധവൻ എന്ന കഥാപാത്രമായി വിനായകൻ എത്തുമ്പോൾ ശങ്കുണ്ണിയായി സുരാജ് വേഷമിടുന്നു. ഈഗോ ക്ലാഷിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ആ മമ്മൂട്ടി ചിത്രത്തിന് ഇനിയും ഒന്നോരണ്ടോ അവാര്‍ഡ് കിട്ടാവുന്നതാണെന്ന് പിന്നീട് എനിക്ക് തോന്നി: ശ്രീനിവാസന്‍

സുരാജിനെ കുറിച്ച് സംസാരിക്കുകയാണ് വിനായകൻ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനിടയിലാണ് സുരാജുമായി സൗഹൃദമാവുന്നതെന്നും തമാശ ചെയ്യുന്ന കാര്യത്തിൽ സുരാജിനെ നമിക്കണമെന്നും വിനായകൻ പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു വിനായകൻ.


‘കൊച്ചിയിൽ ഒരേ റോഡിന്റെ തെക്ക് വശത്ത് സുരാജിന്റെ വീടും വടക്ക് വശത്ത് എന്റെ വീടുമാണ്. തമ്മിൽ നൂറു മീറ്റർ ദൂരം കാണും. അത്ര അടുത്ത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ലൊക്കേഷനിൽ നിന്ന് ഒന്നിച്ച് രാത്രിയിൽ അദ്ദേഹം എനിക്ക് ലിഫ്റ്റ് തന്നു.

ആ യാത്രയിലാണ് സുരാജിനോട് സംസാരിക്കുന്നത്. ആ ട്രാവലിൽ തന്നെ ഞങ്ങൾ കൂട്ടായി. ഈ സിനിമയിലേക്കു വന്നപ്പോഴാണ് തൊട്ടടുത്ത് അദ്ദേഹത്തിന്റെ അഭിനയം കാണുന്നത്. തമാശ ചെയ്യുന്നത് അത്ര നിസ്സാര കാര്യമല്ല. സുരാജിനെയൊക്കെ നമിക്കണം,’വിനായകൻ പറഞ്ഞു.

ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് തനിക്ക് മടുത്തെന്നും അത്തരം കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് തെക്ക് വടക്കിലെ മാധവനെന്നും വിനായകൻ പറഞ്ഞു.

ആ മമ്മൂട്ടി ചിത്രത്തിന് ഇനിയും ഒന്നോരണ്ടോ അവാര്‍ഡ് കിട്ടാവുന്നതാണെന്ന് പിന്നീട് എനിക്ക് തോന്നി: ശ്രീനിവാസന്‍
‘സിഗരറ്റ്, മദ്യം, ബ്ലഡ്- ഇങ്ങനെയുള്ള ക്യാരക്ടേഴ്സ് ചെയ്യുന്നത് എനിക്കിപ്പോൾ മാനസികമായി വർക്കാകുന്നില്ല. ഇത്തരം കഥാപാത്രങ്ങളിൽ നിന്ന് മാറി വേറൊരു ആളായിട്ട് വരണമെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോഴാണ് തെക്ക് വടക്കിലെ മാധവൻ എത്തുന്നത്.

വെൽ എജ്യൂക്കേറ്റഡായ, കണക്കറിയുന്ന, എൻജിനീയറായ, ഫൈൻ ട്യൂൺഡായ, ഫുഡ്ഫ്രീക്കായ, പാർട്ടി ഫ്രീക്കായ, സമയ നിഷ്ഠയുള്ള കഥാപാത്രം. നാട്ടിൻ പുറത്തുള്ള മനുഷ്യൻ. സാറ്റർഡേ നൈറ്റ് മൂവിയുടേയും ജോൺ ട്രവോൾട്ടയുടേയും ആരാധകനായ, ഇൻ്റർനാഷണലായ ഒരാൾ. അതാണ് മാധവൻ.

ആ സംഭവത്തോടെ എന്റെ എടുത്തുചാട്ടവും ദേഷ്യവും എല്ലാം മാറി; എന്റെ റോള്‍ മോഡല്‍ അദ്ദേഹം: ആസിഫ് അലി

പക്ഷേ പുള്ളി പല കാരണങ്ങളാലും കേരളത്തിലെ ഒരു ഗ്രാമത്തിൽപ്പെട്ടു പോയി. ശരിക്കും വേറെ എവിടെയോ ആണ് പുള്ളിയുടെ സ്വപ്നങ്ങൾ. പെട്ടുപോയ ഒരാൾ. ആ മാധവനെയാണ് എനിക്ക് ഇഷ്ട‌മായത്,’വിനായകൻ പറയുന്നു.

 

Content Highlight: Vinayakan About Suraj Venjaramood