ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; അഹങ്കാരം കൊണ്ട് ഞാന്‍ ഒഴിവാക്കിയ സിനിമ: വിന്‍സി അലോഷ്യസ്

/

കരിയറില്‍ തനിക്ക് ഉണ്ടായ വലിയൊരു നഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. തന്നെ തേടിയെത്തിയ ഒരു മികച്ച സിനിമ വിട്ടുകളഞ്ഞതിനെ കുറിച്ചാണ് വിന്‍സി സംസാരിക്കുന്നത്.

കാനില്‍ പുരസ്‌ക്കാരം നേടിയ പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ’ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ആ സമയത്തെ ബുദ്ധിമോശം കൊണ്ട് സിനിമ വേണ്ടെന്ന് വെച്ചെന്നും വിന്‍സി പറയുന്നു.

‘ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്.

ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര്.

ആ സിനിമയില്‍ അഭിനയിക്കുമ്പോഴൊക്കെ ഞാന്‍ അസ്വസ്ഥനായിരുന്നു: വിനീത് കുമാര്‍

ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഇപ്പോള്‍, ഉള്ളില്‍ പ്രാര്‍ത്ഥന നന്നായി വേണം.

സെലക്ടീവായപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു, പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കി: രമ്യ സുരേഷ്

പ്രാര്‍ത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യസം ഇപ്പോള്‍ നന്നായി കാണാം. പ്രാര്‍ത്ഥന ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എത്തേണ്ട ഇടത്ത് എത്തിയിരുന്നു,’ വിന്‍സി അലോഷ്യസ് പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ഗ്രാന്‍ പ്രീ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

Content Highlight: Vincy Aloshious about the movie All We Imagine as Light