വര്‍ഷങ്ങള്‍ക്കുശേഷം ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ട്രോളുകള്‍ കണ്ട് ഷോക്കായിപ്പോയിരുന്നെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.
തിയേറ്ററില്‍ കണ്ട ചിലര്‍ക്കൊക്കെ ചിത്രം ഇഷ്ടമായില്ലെങ്കിലും വൈഡായി നോക്കുമ്പോള്‍ കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷമെന്ന് വിനീത് പറയുന്നു.
എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ അലക്കുകല്ലില്‍ ഇട്ട് അലക്കുന്ന അവസ്ഥയായിരുന്നെന്ന് വിനീത് പറഞ്ഞു.
അങ്ങനെയുള്ള ഫീഡ് ബാക്കൊക്കെ കിട്ടുന്നുണ്ട് അത് പല സിനിമയ്ക്കും അങ്ങനെ വരാറുണ്ട്. എന്നാല്‍ സിനിമ പെര്‍ഫോം ചെയ്യുമ്പോള്‍ നമുക്കറിയാമല്ലോ ഒരു വൈഡ് ഓഡിയന്‍സിന് ഇഷ്ടമായി എന്ന്.
എന്നാല്‍ ഒ.ടി.ടിയില്‍ വന്നപ്പോഴേക്കും അലക്കുകല്ലില്‍ ഇട്ടിട്ട് അടിക്കുന്ന ഫീലായിരുന്നു. ആദ്യത്തെ മൂന്ന് നാല് ദിവസം എനിക്ക് എന്താണ് നടക്കുന്നതെന്ന്് മനസിലായില്ല.
പിന്നീടാണ് എന്തൊക്കെയാണ് ഫീഡ് ബാക്ക് എവിടെയാണ് പ്രശ്‌നം തോന്നുന്നത് എന്നൊക്കെ ഞാന്‍ നോക്കുന്നത്.കാരണം ഇതൊക്കെ നമ്മള്‍ മനസിലാക്കണമല്ലോ.
രേഖാചിത്രത്തില്‍ ഉറപ്പായും വര്‍ക്കാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ച രംഗങ്ങള്‍: ജോഫിന്‍ ടി. ചാക്കോ
തിയേറ്ററില്‍ നമ്മള്‍ ഒരു ഡാര്‍ക്ക് റൂമില്‍ നമ്മള്‍ പൈസ ചിലവാക്കി ഫുള്‍ കോണ്‍സടന്‍ട്രേഷനില്‍ ഒരു പടം കാണുമ്പോള്‍ അവര്‍ കുറച്ച് കൂടി ഇമോഷണല്‍ ആയിട്ടാണ് സിനിമ കാണുന്നത്.
എന്നാല്‍ ഒ.ടി.ടിയിലേക്ക് വരുമ്പോള്‍ അങ്ങനെ അല്ല. നമ്മുടെ കംഫര്‍ട്ട് സ്‌പേസില്‍ നമ്മള്‍ എന്തെങ്കിലും കാണുമ്പോള്‍ നമ്മള്‍ കൂടുതല്‍ അനലിറ്റിക്കല്‍ ആയിരിക്കും.
അനലൈസ് ചെയ്ത് കാണുന്ന സമയത്ത് മിസ്‌റ്റേക്ക്‌സ് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യും. പക്ഷേ ഇതെല്ലാം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ നമുക്ക് ആരേയും ഒന്നും പറയാനില്ല,’ വിനീത് പറഞ്ഞു.
Content Highlight: Vineeth about Varshangalkkushesham and criticism