ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ റൈഫിള്‍ ക്ലബ്ബിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് വിനീത് കുമാര്‍.
റൈഫിള്‍ ക്ലബ്ബിന്റെ ഭാഗമാകുമ്പോള്‍ തന്റെ എക്സൈറ്റ്മെന്റ് പലതായിരുന്നെന്നും ആഷിഖ് അബു തന്നെ ക്യാമറ ചെയ്യുന്നു എന്നതായിരുന്നു അതിലൊന്നെന്നും വിനീത് പറഞ്ഞു.
ഒപ്പം സൂരജിനെ (ഹനുമാന്‍കൈന്‍ഡ്) ഒരു കഥാപാത്രം ചെയ്യാനായി ശ്യാം പുഷ്ക്കരന്‍ വിളിച്ചപ്പോള്‍ സൂരജ് പറഞ്ഞ മറുപടിയെ കുറിച്ചുമൊക്കെ വിനീത് സംസാരിക്കുന്നുണ്ട്.
മലയാളത്തിലേക്കുള്ള എന്റെ തിരിച്ചുവരവാണ് റൈഫിള്‍ ക്ലബ്ബ്: വാണി വിശ്വനാഥ്
‘റൈഫില്‍ ക്ലബ്ബില്‍ എനിക്ക് ഏറ്റവും രസകരമായ തോന്നിയ കാര്യം, അത് പറഞ്ഞ് തുടങ്ങാന്‍ നല്ലത് സൂരജാണ്. കാരണം സൂരജിനെ അഭിനയിക്കാന്‍ വിളിച്ചിട്ട് ഷൂട്ടിന്റെ ഡേറ്റായിട്ടും സൂരജ് വരുന്നില്ല.
എനിക്ക് സ്ക്രിപ്റ്റ് അയച്ചു തരണം ക്യാരക്ടര്‍ ഡീറ്റെയില്‍ വേണം, കഥ കേള്‍ക്കണം എന്നൊക്കെയാണ് സൂരജ് പറഞ്ഞത്. റൈഫിള്‍ ക്ലബ്ബിന്റെ ഒരു പ്രത്യേകത കഥ ഒരു പേജില്‍ എഴുതിത്തരാവുന്നതേയുള്ളൂ.
പക്ഷേ കഥാപാത്രങ്ങളെ ഇത്രമാത്രം ഡീറ്റെയില്‍ ചെയ്തിട്ടുള്ള ഒരു സിനിമ ഈ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. ഓരോ ക്യാരക്ടറും വെല്‍ ഡിഫൈന്‍ഡ് ആണ്. റൈറ്റിങ് പാര്‍ട്ട് ആണെങ്കിലും മേക്കിങ് പാര്‍ട് ആണെങ്കിലും അത്ര പെര്‍ഫക്ട് ആണ്.
അങ്ങനെ സൂരജിനെ ശ്യാം അവസാനം ഫോണില്‍ വിളിച്ചിട്ട് ഇങ്ങോട്ട് കേറിവാ മച്ചാനെ, നമുക്ക് ഇവിടെ വന്നിട്ട് പിടിക്കാമെന്ന് പറഞ്ഞു. ആ പിടുത്തമാണ് നിങ്ങള്‍ സിനിമയില്‍ കണ്ടത്.
അത്തരത്തില്‍ ഓരോ കഥാപാത്രത്തിനും ഈ സിനിമയില്‍ കൃത്യമായ ഒരു ആര്‍ക്കുണ്ട്. അവര്‍ക്കൊരു ഹൈ പോയിന്റുണ്ട്.
ക്ലബ്ബ് മെമ്പേഴ്സ് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഊക്കിയിട്ടാണ് തുടങ്ങുന്നത് തന്നെ. അതുകഴിഞ്ഞ് ഓരോ മെമ്പറിനേയും കൃത്യമായി തിരിച്ചറിയാവുന്ന രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. നന്നായി ട്രീറ്റ് ചെയ്ത് ഷൂട്ട് ചെയ്തിട്ടുണ്ട്.
പിന്നെ ഈ സിനിമയുടെ ഭാഗമാകുമ്പോള്‍ എന്റെ ആദ്യത്തെ എക്സൈറ്റ്മെന്റ് ആഷിഖ് ക്യാമറ ചെയ്യുന്നു എന്നതായിരുന്നു. ആഷിഖ് ഇതിന് മുന്‍പ് ക്യാമറ ചെയ്ത് നമ്മള് കണ്ടിട്ടില്ല.
റൈഫിള്‍ ക്ലബ്ബിന്റെ സെറ്റില്‍ എനിക്ക് ഒരു പേര് കിട്ടി, രണ്ടര കുട്ടേട്ടന്: വിജയരാഘവന്
അതുകൊണ്ട് തന്നെ അത് എങ്ങനെയായിരിക്കും ആഷിഖ് ചെയ്യുന്നത്, ഒരു ഓപ്പറേറ്റിങ് ക്യാമറാമാനെ വെച്ചായിരിക്കമോ എന്നൊക്കെ തോന്നിയിരുന്നു.
എന്നാല്‍ അങ്ങനെ അല്ല. ഒരു സിംഗിള്‍ ഷോട്ട് പോലും വേറൊരു ക്യാമറാമാന് കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അത്രയും രസകരമായിട്ടുള്ള സെറ്റും വൈബുമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്,’ വിനീത് കുമാര്‍ പറഞ്ഞു.
Content Highlight: Vineeth Kumar about Riffle Club Movie