തിയേറ്ററിലായാലും ഒ.ടി.ടിയിലായാലും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ എടുക്കുക എന്നതാണ് ആഗ്രഹമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
തിയേറ്ററില്‍ പരാജയപ്പെട്ട തന്റെ ഒരു ചിത്രത്തെ കുറിച്ചും വിനീത് അഭിമുഖത്തില്‍ സംസാരിച്ചു. അതേ സിനിമ പിന്നീട് ടൊറന്റില്‍ കണ്ട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്നും വിനീത് പറഞ്ഞു.
‘ എനിക്ക് പല രീതിയിലുള്ള സിനിമകള്‍ എടുക്കണമെന്നുണ്ട്. ഫീഡ് ബാക്കിനെ പറ്റി പറയുകയാണെങ്കില്‍ ആളുകള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടണം. തിയേറ്ററിലും ഒ.ടി.ടിയിലും നമ്മുടെ സിനിമയ്ക്ക് സ്വീകാര്യത കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്.
എനിക്ക് രണ്ട് എക്‌സ്പീരിയന്‍സും ഉണ്ടായിട്ടുണ്ട്. തിര ഇറങ്ങിയ സമയത്ത് തിയേറ്ററില്‍ ആ സിനിമ നന്നായി പോയില്ല. ആ സമയത്ത് തന്നെ ഭയങ്കര ഫീഡ് ബാക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അന്നൊക്കെ ഡി.വി.ഡി റിപ്പിലും ടൊറന്റിലും കണ്ടിട്ട് ആള്‍ക്കാര്‍ ഭയങ്കര അഭിപ്രായം പറഞ്ഞു, പക്ഷേ അതിലൊന്നും നമുക്ക് സന്തോഷിക്കാന്‍ പറ്റിയില്ല. കാരണം നമ്മുടെ പ്രൊഡ്യൂസര്‍ക്ക് അതുകൊണ്ട് ഒരു ബെനഫിറ്റും ഉണ്ടായിട്ടില്ല.
വര്‍ഷങ്ങള്‍ക്കുശേഷം വന്നപ്പോള്‍ നേരെ തിരിച്ചായി. എന്റെ പ്രൊഡ്യൂസര്‍ ഏറ്റവും കൂടുതല്‍ പ്രോഫിറ്റ് ഉണ്ടാക്കിയ പടമാണ്. ഒ.ടി.ടിയില്‍ വന്നപ്പോള്‍ റിയാക്ഷന്‍ നേരെ തിരിഞ്ഞു.
തിരയ്ക്ക് സംഭവിച്ചതിനേക്കാള്‍ ബെറ്റര്‍ സിനാരിയോ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍. കാരണം പ്രൊഡ്യൂസര്‍ക്ക് പ്രശ്‌നം ഉണ്ടായില്ല. ആത്യന്തികമായി എന്റെ ഫസ്റ്റ് കമിറ്റ്‌മെന്റ് അതാണല്ലോ.
ആ രീതിയില്‍ ഒരു റിലീഫ് ഉണ്ട്. സിനിമയ്ക്ക് വരുന്ന ഫീഡ് ബാക്ക് സ്വീകരിക്കുക, കറക്ടായ ക്രിട്ടിസിസം സ്വീകരിക്കുക. ഇതൊക്കെ നമുക്കൊരു പഠനമാണ്.
വിജയവും പരാജയവും നമുക്ക് ഡിസൈഡ് ചെയ്യാനും ഡിസൈന്‍ ചെയ്യാനും പറ്റില്ല. കിട്ടുന്നത് സ്വീകരിക്കുക. അടുത്ത പരിപാടി നോക്കുക. അതേ നടക്കുള്ളൂ,’ വിനീത് പറഞ്ഞു.
Content Highlight: vineeth sreenivasan about thira movie