ഹൃദയം ക്രിഞ്ചാണോയെന്ന് ചോദിച്ചപ്പോൾ അവൾ സത്യസന്ധമായി തുറന്ന് പറഞ്ഞു: വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കടന്ന് പോവുന്നത്. തിയേറ്ററിൽ വലിയ വിജയമായെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം നേടിയത്.

Also Read: ലാലേട്ടന്റെ ആ ചിത്രം കണ്ടപ്പോൾ ഒരിക്കലും തീരരുതേ എന്ന് തോന്നി, പക്ഷെ സിനിമ പരാജയപ്പെട്ടു: വിപിൻ ദാസ്

ക്യാമ്പസിൽ പ്രണയിച്ച് നടന്ന് ഇപ്പോൾ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് പേരുടെ ഇഷ്ട ചിത്രമാണ് ഹൃദയമെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. നിരവധിയാളുകൾ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ചിത്രം ഇഷ്ടമില്ലാത്തവരുണ്ടെന്നും വിനീത് പറഞ്ഞു. കൂടെ അഭിനയിക്കുന്നവരോടും താൻ ഹൃദയത്തെ കുറിച്ച് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും വിനീത് ലീഫി സ്റ്റോറീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


‘ക്യാമ്പസിൽ നിന്ന് പ്രേമിച്ച്, ക്യാമ്പസിൽ നിന്ന് കല്യാണം കഴിച്ച് ഇപ്പോഴും നല്ല സന്തോഷത്തോടെ ജീവിക്കുന്ന ആളുകൾക്കൊക്കെ ഹൃദയം വലിയ ഇഷ്ടമാണ്. അവരുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് ഹൃദയം. അങ്ങനെ ഒരുപാട് പേര് എന്നോട് പറഞ്ഞിട്ടുണ്ട്.

വീണ്ടും വീണ്ടും കാണുമെന്നും വിവാഹ വാർഷികം വരുമ്പോഴൊക്കെ ചുമ്മ ഇരുന്ന് കാണുമെന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെ ഒരു ക്രൗഡ് ഹൃദയത്തിനുണ്ട്. ഇത് എഴുതിയവന്റെയും സംവിധാനം ചെയ്തവന്റെയും ഫാന്റസി മാത്രമാണെന്ന് തോന്നുന്നവർക്ക് നമ്മളോട് വലിയ എതിർപ്പ് തോന്നും.

എന്നോട് ഒരുപാടാളുകൾ ഹൃദയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട്, നിങ്ങൾക്ക് എവിടെയെങ്കിലും ക്രിഞ്ചായിട്ട് തോന്നിയോയെന്ന്. അപ്പോൾ അവർ മറുപടി തരും.

മുകുന്ദൻ ഉണ്ണിയുടെ സമയത്ത് അർഷയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടാ ആ ഡയലോഗ് ക്രിഞ്ചായിട്ട് തോന്നിയെന്നൊക്കെ. വേറേ ഏതാണ് അങ്ങനെ തോന്നിയതെന്ന് ചോദിച്ചാൽ അതും അവർ പറഞ്ഞു തരും. അവളൊക്കെ വളരെ സത്യസന്ധമായി തുറന്ന് പറയും.

 Also Read: ആ സിനിമയില്‍ മമ്മൂക്കയുടെ മകളുടെ റോളാണെന്ന് കേട്ട് കരഞ്ഞു; ഞാനില്ലെന്ന് പറഞ്ഞു: കാര്‍ത്തിക

അതുപോലെ ഹൃദയത്തിന്റെ സ്പൂഫ് ചെയ്ത അരുൺ പ്രതീപുമായി ഞാൻ ഇടയ്ക്ക് ടെസ്റ്റ്‌ ചെയ്യാറുണ്ട്. എനിക്ക് അവന്റെ സ്പൂഫ് പരിപാടി നല്ല ഇഷ്ടമാണ്. ഞാൻ അവനോട്‌ ചോദിച്ചിട്ടുണ്ട്, ശരിക്കും പടം ഇഷ്ടായിട്ടില്ലേയെന്ന്,’വിനീത് ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Vineeth Sreenivasan Talk About Hridhayam Movie