ഗുരുവായൂരമ്പല നടയിലെ ആ സീനുകൾ ബോറായി തോന്നിയപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കി: വിപിൻ ദാസ്

മുദ്ദുഗൗ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന സംവിധായകനാണ് വിപിൻ ദാസ്. ആദ്യ ചിത്രത്തിന് ശേഷം വലിയൊരു ഇടവേള എടുത്തെങ്കിലും പിന്നീട് തുടരെ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിക്കാൻ വിപിൻ ദാസിന് സാധിച്ചു. ജയ ജയ ജയ ജയഹേ, ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായ ഗുരുവായൂരമ്പല നടയിൽ എന്നിവയെല്ലാം വിപിൻ ദാസ് ഒരുക്കിയതാണ്. ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന വാഴയുടെ രചനയും അദ്ദേഹമാണ്.

ലാലേട്ടൻ ആ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ചിന്തിക്കാൻ കഴിവുള്ളവർക്ക് മനസിലാവും: രഞ്ജൻ പ്രമോദ്

തന്റെ സിനിമകളിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും താൻ ചെയ്യാറുണ്ടെന്ന് പറയുകയാണ് വിപിൻ ദാസ്. അത് ഉറപ്പുവരുത്തിയ ശേഷമാണ് ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്തതെന്നും കണ്ടപ്പോൾ ബോറാടിച്ച ഒരുപാട് സീനുകൾ സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്‌തെന്നും വിപിൻ ദാസ് പറയുന്നു. അതിനായി ഒരു പതിനായിരം വട്ടം ഗുരുവായൂരമ്പല നടയിൽ കണ്ടിട്ടുണ്ടെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബേസിക്കലി സിനിമയിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ എടുത്തിട്ടുണ്ട്. ആ ഉറപ്പിലാണ് ഗുരുവായൂരമ്പല നടയിൽ ഇറക്കിയിട്ടുള്ളത്. എന്റെ ഇറങ്ങിയ മൂന്ന് സിനിമയിലും ഞാൻ ആ ഗ്യാരണ്ടി പറയാം.

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം; മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ: വിശാല്‍

ഒരു സെക്കന്റ്‌ പോലും കണ്ണെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായിട്ടും ഞാൻ വിശ്വസിക്കുന്നു. ഞാൻ തന്നെ കണ്ടിട്ട് എനിക്ക് ബോറടിക്കുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്. ഞാനൊരു പതിനായിരം തവണ ഗുരുവായൂരമ്പല നടയിൽ കണ്ടിട്ടുണ്ടാവും. അങ്ങനെ കണ്ടിട്ട് എനിക്ക് ബോറടിച്ച് എത്രയോ സീനുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്.

ചിലപ്പോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാവുന്ന സീനുകളുണ്ടാവും. പക്ഷെ ഞാൻ വിടില്ല, ഇവിടെ ആളുകളുടെ ശ്രദ്ധ പോവുമെന്ന് പറഞ്ഞ് ഞാൻ അത് ഡിലീറ്റ് ചെയ്യാൻ പറയും. കോസ്റ്റ്യൂമെല്ലാം നന്നായിട്ടുണ്ടെന്ന് വൈഫിനോട് എല്ലാവരും പറയുമ്പോൾ ആളുകളുടെ സീൻ കഥയിൽ നിന്ന് വിട്ട് പോവുമെന്ന് ഞാൻ പറയും.

സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്‌തെങ്കില്‍ ശിക്ഷ കിട്ടട്ടെ, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്’ എന്ന തലക്കെട്ടില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് സങ്കടകരം: ബീന ആന്റണി

ഞാൻ അങ്ങനെ ശ്രദ്ധിക്കുന്നുണ്ട്. തിയേറ്ററിൽ ഇരിക്കുന്ന ആളുകളുടെ ശ്രദ്ധ സ്‌ക്രീനിൽ നിന്ന് ഫോണിലേക്ക് പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.. ഇങ്ങനെ ശ്രദ്ധിച്ചാൽ അതൊക്കെ സാധ്യമാവും. വേറേ ഒന്നിനെ കുറിച്ചും ചിന്തിക്കണ്ട,’വിപിൻ ദാസ് പറയുന്നു.

 

Content Highlight: Vipin Das Talk About Deleted Scenes In Guruvayurambala Nadayil Movie