ലാലേട്ടന്റെ ആ ചിത്രം കണ്ടപ്പോൾ ഒരിക്കലും തീരരുതേ എന്ന് തോന്നി, പക്ഷെ സിനിമ പരാജയപ്പെട്ടു: വിപിൻ ദാസ്

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി.

Also Read: ആ സിനിമയില്‍ മമ്മൂക്കയുടെ മകളുടെ റോളാണെന്ന് കേട്ട് കരഞ്ഞു; ഞാനില്ലെന്ന് പറഞ്ഞു: കാര്‍ത്തിക

തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. കണ്ടപ്പോൾ തീർന്ന് പോവരുതെന്ന് തോന്നിയ കോമഡി സിനിമയെ കുറിച്ച് പറയുകയാണ് വിപിൻ ദാസ്.

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാക്കക്കുയിൽ എന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ തീർന്ന് പോവരുതെന്ന് തോന്നിയിരുന്നുവെന്നും വിപിൻ ദാസ് പറയുന്നു. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെന്നും തനിക്കതൊരു ഷോക്ക് ആയിരുന്നുവെന്നും സൈന സൗത്ത് പ്ലസിനോട് വിപിൻ ദാസ് പറഞ്ഞു.

‘കാക്കക്കുയിൽ കണ്ടപ്പോൾ ഈ സിനിമ തീർന്ന് പോവരുതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാക്കകുയിൽ തിയേറ്ററിൽ വലിയ വിജയമൊന്നും ആയിട്ടില്ല. ഞാൻ ഫസ്റ്റ് ഡേ കാണുമ്പോൾ തന്നെ ആ ചിത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് തീർന്ന് പോവരുതേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

Also Read: അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് സിദ്ദിഖ് ചോദിച്ചു, അയാളുടെ മകളോടായിരുന്നെങ്കിലോ? ; ചര്‍ച്ചയായി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍

ഞാൻ അങ്ങനെ നല്ല സിനിമായെന്ന് പറഞ്ഞു ഒരുപാട് സന്തോഷത്തോടെ തിയേറ്ററിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ പടം ബോക്സ്‌ ഓഫീസിൽ പരാജയമായി പോയി. എനിക്കത് ഒരു ഷോക്കായിരുന്നു. കാരണം എനിക്കത്രയും ആഗ്രഹമുണ്ടായിരുന്നു ആ സിനിമ തുടർച്ചയായി കണ്ടുകൊണ്ടിരിക്കാൻ,’വിപിൻ ദാസ് പറയുന്നു.

 

Content Highlight: Vipin Das Talk About Mohanlal’s Kakkakuyil Movie

Exit mobile version