ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധര്‍.
ആ കാത്തിരിപ്പിന്റെ ഒരു പ്രധാന കാരണം ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യഷ് ആണെന്നത് തന്നെയാണ്.
അടുത്തിടെ യഷ് ടോക്സിക് ഉപേക്ഷിച്ചതായുള്ള ചില റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു.
ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മനസുതുറക്കുകയാണ് യഷ്. ഒരു മെഗാ മാസ് എന്റര്ടെയ്നിംഗ് സിനിമയായിരിക്കും ‘ടോക്സിക്’ എന്നാണ് യഷ് പറയുന്നത്.
തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇതെന്നും തീര്‍ച്ചയായും പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നും യഷ് പറഞ്ഞു.
ഒപ്പം ഗീതു മോഹന്‍ദാസ് എന്ന സംവിധായകയെ കുറിച്ചും യഷ് സംസാരിച്ചു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യഷ്.
മാസ് സിനിമകളുടെ പള്‍സ് എന്താണെന്ന് അറിയുന്ന സംവിധായികയാണ് ഗീതു മോഹന്‍ദാസ്. അവരുടെ മുന്‍ ചിത്രങ്ങള്‍ ചിലപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം.
പക്ഷേ എങ്ങനെ ഒരു പ്രമേയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ടോക്സിക് ഞാന്‍ കമ്മിറ്റ് ചെയ്തപ്പോള്‍ പലരും എന്നെ ഉപദേശിച്ചിരുന്നു.
എന്നാല്‍ പണ്ടേ അത്തരം ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. ഗീതു എന്ന സംവിധായികയില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ടുപോകുന്നത്.
ഗ്ലാമർ പരിവേഷങ്ങൾ ഉപേക്ഷിക്കാനാവുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച സൂപ്പർ സ്റ്റാർ: മോഹൻലാൽ
ഞാന്‍ എന്നും പ്രേക്ഷകരെ എന്റര്ടെയ്ന് ചെയ്യിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരുപാട് പേര് എന്നോട് ഗീതുവിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു മെഗാ മാസ് എന്റര്ടെയ്നിംഗ് സിനിമയുമായിട്ടാണ് ഇത്തവണ ഗീതു എത്തുന്നത്’, യഷ് പറഞ്ഞു.
ഗീതു മോഹന്‍ദാസിനെ പരിചയപ്പെടുന്നതുവരെ അവരുടെ മുന്‍ സിനിമകളൊന്നും താന്‍ കണ്ടിരുന്നില്ലെന്നും യഷ് പറഞ്ഞു.
കൃത്യമായ കാഴ്ചപ്പാടും പാഷനുമുള്ള വ്യക്തിയാണ് അവര്‍. ഈ സിനിമയ്ക്ക് വേണ്ടി അവര്‍ ദീര്‍ഘനാളായി വര്‍ക്ക് ചെയ്യുകയാണ്.
വളരെ വ്യത്യസ്തമായ രണ്ട് കഥകളും ലോകങ്ങളുമാണ് ഗീതു അവരുടെ മുന്‍പത്തെ രണ്ടു സിനിമകളിലും ചെയ്തത്.
ആ നടന് ഡയലോഗ് പഠിക്കുന്നത് പോലെയാന്നും എനിക്ക് സാധിക്കില്ല: സുരാജ് വെഞ്ഞാറമൂട്
ടോക്സിക് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആകുന്നത്.
ടോക്സിക്കിന്റെ കഥ ഗീതു പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയുടെ സ്ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അത് കൂടുതല്‍ മനോഹരമായി,’ യഷ് പറഞ്ഞു.
കെ.ജി.എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം കൂടിയാണ്’ടോക്സിക്’. ‘മൂത്തോന്’ ആയിരുന്നു ഗീതു മോഹന്‍ദാസ് ഒടുവില്‍ സംവിധാം ചെയ്ത ചിത്രം.
കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്സിക് നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നയന്‍താരയും കരീന കപൂറും പ്രധാന വേഷങ്ങളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. യഷിന്റെ 19-ാം സിനിമയാണിത്.
Content Highlight: Yash about Geethu Mohandas and Toxic