മുംബൈ: ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് ‘യുദ്ര’. മലയാളി താരം മാളവിക മോഹന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് യുദ്ര. സിദ്ധാന്ത് ചതുര്‍വേദി നായകനാകുന്ന യുദ്രയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
അതീവ ഗ്ലാമറസായാണ് മാളവിക ചിത്രത്തില്‍ എത്തുന്നത്. മാളവികയുടേതായുള്ള ഒരു പുതിയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാത്തിയ എന്ന ഗാനരംഗത്തിലും താരം അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടത്. തങ്കലാന്‍ ആയിരുന്നു മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം. പ്രഭാസിന്റെ രാജസാബിലും മാളവികയാണ് നായിക.
വിദേശത്താണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നിരിക്കുന്നത്. ബീച്ചിന്റെ പശ്ചാത്തലത്തിലാണ് സാത്തിയ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ജോ തും മേനേ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുമോ എന്നാണ് അറിയേണ്ടത്. റിലീസ് ചെയ്ത് മണിക്കൂറുകല്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ഗാനം യൂട്യൂബില്‍ കണ്ടത്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മോം’ സംവിധാനം ചെയ്ത രവി ഉദ്യവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലന്‍സും നിറഞ്ഞതാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ‘കില്‍’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയല്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
മയക്കുമരുന്നു മാഫിയക്കെതിരെ പോരാടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഗജരാജ് റാവു, രാം കപൂര്‍, രാജ് അര്‍ജുന്‍, ശില്‍പ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
റിതേഷ് സിദ്ധ്വാനിയും ഫര്‍ഹാന്‍ അക്തറുമാണ് എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍
ശ്രീധര്‍ രാഘവന്റെതാണ് തിരക്കഥ. ഫര്‍ഹാന്‍ അക്തറും അക്ഷത് ഗില്‍ഡിയലുമാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശങ്കര്‍ ഇഷാന്‍ ലോയി ആണ് സംഗീതം. സഞ്ചിതും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ് ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 20നാണ് റിലീസ്.
Content Highlight: Yudhra song Saathiya OUT Siddhant Chaturvedi and Malavika Mohanan