ഒഴിവുദിവസത്തെ കളിയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് നിസ്താര്‍ സേട്ട്.
പിന്നാലെ വരത്തനിലെ പാപാളി കുര്യനായും ഭീഷ്മപര്‍വത്തിലെ മത്തായിയായും എ.ആര്‍.എമ്മിലെ ചാത്തൂട്ടി നമ്പ്യാരായും ബോഗെയ്ന്‍ വില്ലയിലെ ദേവസ്സിയുമെല്ലാമായി ഒന്നിനൊന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍ നിസ്താര്‍ സേട്ടിനായി.
ഒഴിവുദിവസത്തെ കളി കണ്ടിട്ടാണ് വരത്തനിലേക്ക് അമല്‍ നീരദ് വിളിക്കുന്നതെന്നും അന്ന് തന്റെ കഥാപാത്രത്തിന്റെ വലുപ്പം തിരിച്ചറിയാന്‍ തനിക്കായില്ലെന്നും നിസ്താര്‍ സേട്ട് പറയുന്നു.
മലയാള സിനിമയില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണെന്ന് ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ടെന്നും അതിനെ മറികടക്കാന്‍ ചില റോളുകള്‍ ബോധപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും നിസ്താര്‍ സേഠ് പറയുന്നു.
സങ്കടങ്ങളാല്‍ മനസ് തകര്‍ന്നിരുന്ന എത്രയോ ദിവസങ്ങള്‍, പിടിവള്ളിയായത് അതുമാത്രമാണ്: നവ്യ നായര്‍
‘ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ട്. അതിനെ മറികടക്കാന്‍ പല റോളുകളും ബോധപൂര്‍വം ഒഴിവാക്കിയിട്ടുമുണ്ട്. ഇടയ്ക്ക് വ്യത്യസ്തമായ ഒന്നു രണ്ടു വേഷങ്ങള്‍ വന്നു. പക്ഷേ എന്റേതായ കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ പറ്റിയില്ല.
സിനിമയുടെ കാസ്റ്റിങ് നടക്കുമ്പോള്‍ ആദ്യം തിരഞ്ഞെടുക്കപ്പെടുന്നവരും അവസാനമെത്തുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. മിക്കപ്പോഴും അവസാനമെത്തുന്ന ആളായിരിക്കും ഞാന്‍. അതുകൊണ്ട് കഥാപാത്രത്തിന് ആവര്‍ത്തനം വന്നേക്കാം.
ഞാന്‍ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഗോപിക ഓക്കെ പറഞ്ഞു: ജി.പി
ചില കഥാപാത്രങ്ങള്‍ക്കായി സംവിധായകര്‍ എന്നെ വിളിക്കും. ആവര്‍ത്തനം ഭയന്ന് അതില്‍ ചിലതൊക്കെ ഉപേക്ഷിക്കും. പിന്നെ ഒഴിവാക്കാന്‍ പറ്റാത്ത പ്രതിഫലം വാഗ്ദാനം ചെയ്താല്‍ അഭിനയിക്കും. ചില സിനിമകള്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട്.
എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുമ്പോഴാണ് ഒരു അഭിനേതാവ് പരിപൂര്‍ണനാകുന്നത്. എല്ലാവരും ശ്രദ്ധിക്കുന്ന വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
പിന്നെ പരുക്കന്‍ പെരുമാറ്റക്കാരനാണ് ഞാനെന്ന സംസാരം സിനിമാ മേഖലയിലുണ്ട്. ഒരു തരത്തിലുമുള്ള ഏച്ചുകെട്ടലുകളുമില്ലാതെ നിന്നുപോകണമെന്നേ ആഗ്രഹമുള്ളൂ,’ നിസ്താര്‍ സേട്ട് പറഞ്ഞു.
Content Highlight: Actor Nisthar Sait about Type casting