ആ സീനിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു; എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോയെന്ന് ചോദിച്ചു: ഭാവന

താന്‍ ഒരു കന്നഡ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി കഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് നടി ഭാവന. ശശാങ്ക് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ചിത്രമായ ബച്ചനെ കുറിച്ചാണ് നടി സംസാരിച്ചത്. സുദീപ നായകനായ സിനിമയില്‍ പ്രദീപ് റാവത്ത് ആയിരുന്നു വില്ലനായി എത്തിയത്.

ബച്ചനില്‍ വില്ലന്മാര്‍ തന്നെ കൊല്ലുന്ന സീന്‍ ഷൂട്ട് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്നാണ് ഭാവന പറയുന്നത്. ആ സീന്‍ ചെയ്യാന്‍ നാലോ അഞ്ചോ ദിവസം വേണ്ടി വന്നുവെന്നും താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും നടി പറയുന്നു.

Also Read: നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം സംശയിച്ചു: പൂര്‍ണിമ ഇന്ദ്രജിത്ത്

‘കന്നഡ സിനിമയായ ബച്ചനില്‍ വില്ലന്മാര്‍ എന്നെ ഒരു സ്ഥലത്ത് നിന്ന് തള്ളി താഴെയിട്ട് ജീവനോടെ കുഴിച്ചു മൂടുന്ന സീനുണ്ടായിരുന്നു. അത് ബെല്ലാരിയെന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ആ സീന്‍ ഷൂട്ട് ചെയ്യാനായി നാലോ അഞ്ചോ ദിവസം വേണ്ടി വന്നു. എനിക്ക് ആലോചിക്കാന്‍ പോലും വയ്യാത്ത ഷൂട്ടിങ് എക്സ്പീരിയന്‍സായിരുന്നു അത്. ഒരൊറ്റ സീനിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു ഞാന്‍. റോപ്പ് ഇട്ടിട്ടാണ് എന്നെ അതില്‍ വീഴ്ത്തുന്നത്.

വീണ് വീണ് അവസാനം ‘എന്നെയൊന്ന് പെട്ടെന്ന് കൊല്ലുമ്മോ പ്ലീസ്’ എന്ന് ചോദിച്ചു പോയി. കാരണം എനിക്ക് ആകെ മടുത്ത് വയ്യാത്ത അവസ്ഥയായിരുന്നു. റോപ്പില്‍ കയറ്റുന്നു, താഴെയിടുന്നു, കയറ്റുന്നു, ഇടുന്നു. ഇത് തന്നെയായിരുന്നു. റീട്ടേക്ക് വന്നതല്ല പ്രശ്നമായത്. ഈ സീന്‍ പല പല ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ കഥാപാത്രം മരിച്ചതിന് ശേഷമാണ് നായകന്‍ പ്രതികാരം ചെയ്യാന്‍ പോകുന്നത്.

Also Read: ആ സംവിധായകനോട്‌ പൃഥ്വി എന്റെ പേര് പറഞ്ഞപ്പോൾ മറ്റൊരാളെ വെക്കാനാണ് ആദ്യം പറഞ്ഞത്: ദീപക് ദേവ്

അതുകൊണ്ട് വലിയ രീതിയിലാണ് അവര്‍ക്ക് ആ സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഗജിനി സിനിമയിലെ വില്ലനായിരുന്നു ഈ പടത്തിലും വില്ലനായി എത്തിയത്. അദ്ദേഹം ‘ഞാന്‍ ഷൂട്ട് ചെയ്ത് കൊന്നോളാം. എന്താണ് നിങ്ങള് ഈ കാണിക്കുന്നത്. എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കൊല്ലുന്നത്’ എന്ന് സംവിധായകനോട് ചോദിച്ചു. അവസാനം എനിക്ക് എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോ, എനിക്ക് വയ്യെന്ന് പറയേണ്ട അവസ്ഥയായി,’ ഭാവന പറയുന്നു.

Content Highlight: Actress Bhavana Talks About A Shooting Experience

Exit mobile version