ഇതുവരെ ചെയ്തവയില്‍ വൈകാരികമായി അടുപ്പം തോന്നിയ കഥാപാത്രം; കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നിറങ്ങാനായില്ല: ഗ്രേസ്

/

ഇതുവരെ ചെയ്തവയില്‍ വൈകാരികമായി വളരെ അടുപ്പം തോന്നിയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഗ്രേസ് ആന്റണി.

ഒപ്പം ചുറ്റുമുള്ളവരെ നിരീക്ഷിച്ച് അവരുടെ മാനറിസങ്ങളെ തന്റെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനെ കുറിച്ചും താരം സംസാരിച്ചു.

‘ ഇതുവരെ ചെയ്തവയില്‍ വൈകാരികമായി വളരെ അടുപ്പം തോന്നിയ കഥാപാത്രം ഹലാല്‍ ലൗ സ്‌റ്റോറിയിലെ സുഹ്‌റയാണ്.

പതിയെപ്പതിയെയാണ് ആ കഥാപാത്രത്തിലേക്ക് കയറിയത്. പക്ഷേ കയറിക്കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വരാന്‍ കുറച്ച് പ്രയാസപ്പെട്ടു.

അതിലൊരു സീനില്‍ സുഹ്‌റ ഇമോഷണലായി സംസാരിക്കുന്നുണ്ട്. ആ സീനില്‍ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചില്‍ നിര്‍ത്താനായില്ല. പാര്‍വതി ചേച്ചി (പാര്‍വതി തിരുവോത്ത്) എന്നെ മാറ്റി നിര്‍ത്തി സംസാരിച്ച് കൂളാക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ഒരുമിച്ച് കൈയടിച്ചു.

ഞാനിപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ അക്കാര്യം പ്രതിഫലിക്കുന്നുണ്ട്: ആസിഫ് അലി

ആളുകളെ നിരീക്ഷിക്കാന്‍ ചെറുപ്പം മുതലേ എനിക്ക് വലിയ ഇഷ്ടമാണ്. ചുറ്റുപാടും കാണുന്നവരെ വീട്ടില്‍ വന്ന് അനുകരിച്ചു നോക്കാറുണ്ടായിരുന്നു.

ചുറ്റും കണ്ണോടിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ലഭിക്കും. അങ്ങനെ പലപ്പോഴായി നിരീക്ഷിച്ച മനുഷ്യരെ അവരുടെ മാനറിസങ്ങളെ എല്ലാം അനുയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അതിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്.

പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ അത്തരം കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാന്‍ പറ്റും. ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്നേക്കാള്‍ മുതിര്‍ന്ന സ്ത്രീയായിരുന്നു. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് എന്റെ അമ്മ, ആന്റിമാര്‍ എന്നിവരെയെല്ലാം നിരീക്ഷിച്ചാണ് മാനറിസങ്ങള്‍ രൂപപ്പെടുത്തിയത്.

അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്; സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക: ഐശ്വര്യലക്ഷ്മി

അതുപോലെ നാഗേന്ദ്രന്‍സിലെ ലില്ലിക്കുട്ടിയെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ എങ്ങനെ ചെയ്യും എന്ന ടെന്‍ഷനുണ്ടായിരുന്നു. സെറ്റിലെത്തി കോസ്റ്റിയൂം കണ്ടപ്പോള്‍ തന്നെ ഏകദേശ ധാരണ കിട്ടി.

ചെയ്തുകഴിഞ്ഞപ്പോള്‍ ആളുകള്‍ ഇതെങ്ങനെ സ്വീകരിക്കുമെന്നായിരുന്നു പേടി. പ്രിവ്യൂ കണ്ട് ആള്‍ക്കാരെല്ലാം അഭിനന്ദിച്ചപ്പോഴാണ് സന്തോഷമായത്,’ ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Actress Grace Antony About Her Movies and most Favourite Character