സിനിമയോടുള്ള കമ്മിറ്റ്‌മെന്റിന്റെ ഭാഗമായിട്ടാണ് അഭിമുഖങ്ങള്‍ കൊടുക്കുന്നതെന്നും ചില ഇന്റര്‍വ്യൂവിന് ഇന്ന സ്വഭാവം ഉണ്ടായിരിക്കണമെന്നതില്‍ തങ്ങള്‍ ഇന്‍സ്ട്രക്ടഡ് ആണെന്നും നടി നിഖില വിമല്‍.
വളരെ ഫണ്‍ ആയി നല്‍കിയ തന്റെ ചില ഇന്റര്‍വ്യൂകള്‍ കുറച്ചധികം ചര്‍ച്ചകളില്‍ നിന്നെന്നും അത് അത്ര നല്ല കാര്യമായി തോന്നിയില്ലെന്നും നിഖില പറയുന്നു.
ഒരു പക്ഷേ തന്നെ കുറിച്ച് ആളുകള്‍ അങ്ങനെ ഡിസ്‌കസ് ചെയ്യുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കാമെന്നും താരം പറഞ്ഞു.
‘സിനിമയോടുള്ള കമ്മിറ്റ്‌മെന്റ്‌സിന്റെ ഭാഗമായിട്ടാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. ചില ഇന്റര്‍വ്യൂവിന് ഇന്ന സ്വഭാവം ഉണ്ടായിരിക്കണമെന്നതില്‍ നമ്മള്‍ ഇന്‍സ്ട്രക്ടഡ് ആണ്.
ഗുരുവായൂരമ്പല നടയിലിന്റെ ആണെങ്കിലും കഥ ഇന്നുവരെ എന്ന സിനിമയുടെ ആണെങ്കിലും ഫണ്‍ ഇന്റര്‍വ്യൂസ് ആയിരിക്കണം, അതാണ് ആള്‍ക്കാരിലേക്ക് കൂടുതല്‍ റീച്ച് ആവുക എന്നത് കൊണ്ട് തന്നെ അതിനെ ഫണ്‍ ഇന്റര്‍വ്യൂസ് ആക്കിയിട്ടായിരുന്നു പ്രസന്റ് ചെയ്തത്. അങ്ങനെ വേണമെന്നതില്‍ നമ്മള്‍ ഇന്‍സ്ട്രക്ടഡാണ്.
നമ്മള്‍ എന്ത് പറഞ്ഞു കഴിഞ്ഞാലും അത് ഫണ്‍ ആയിരിക്കണം. അന്ന് പ്രൊമോഷന്റെ സമയത്ത് സിജോ ഉണ്ടായിരുന്നു. ഞാന്‍ ഈ പറയുന്നതിന് നില്‍ക്കും, ബേസിലേട്ടന്‍ നില്‍ക്കും സിജു നില്‍ക്കും ബാക്കി പിള്ളേരാണെങ്കിലും നില്‍ക്കും അനശ്വരയാണെങ്കിലും നില്‍ക്കും.
എന്റെ ചില ഇന്റര്‍വ്യൂസ് ആ രീതിയില്‍ സസ്റ്റെയെന്‍ ചെയ്തപ്പോള്‍ അത് എനിക്ക് അത്ര നല്ലതായി തോന്നിയില്ല. എന്നെ കുറിച്ച് ആളുകള്‍ അങ്ങനെ ഡിസ്‌കസ് ചെയ്യുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കാം.
സിനിമ ഇല്ലാത്തപ്പോള്‍ എനിക്ക് വേറൊരു ലൈഫാണ്. ഒറ്റയ്ക്കിരിക്കാനും എന്റെ കാര്യങ്ങള്‍ ചെയ്യാനും പുസ്തകം വായിക്കാനുമൊക്കെ ഇഷ്ടമുള്ള ആള്‍.
അത്രയും നാള്‍ എന്നെ വലിച്ചിടുമ്പോള്‍ എനിക്കൊരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. പിന്നെ ഇത് ആരോടും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ അങ്ങനെ ചെയ്യരുത് എന്ന് പറയുന്നിടത്തോളം അത് തന്നെ ചെയ്യും.
അത് പുതിയ മീഡിയയുടെ സ്വഭാവം ആണ്. പിന്നെ കോമ്പറ്റീഷനെ കൊണ്ടായിരിക്കാം. പലരും ഇത് ചെയ്യാന്‍ ഫോഴ്‌സ്ഡ് ആകുകയാണ്. അല്ലെങ്കില്‍ പിന്നെ റൂള്‍സ് വേണം.
യൂ ട്യൂബില്‍ അങ്ങനെ ഒരു ഗൈഡ് ലൈന്‍സ് ഇല്ല. അതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ ഇന്റര്‍വ്യൂസ് വൈറല്‍ ആകുമ്പോള്‍ അതിന്റെ ഗുണം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ ഞാന്‍ അത് ഉണ്ടായിക്കോട്ടെ എന്ന് വിചാരിക്കും.
പക്ഷേ എന്നെ സംബന്ധിച്ച് തീര്‍ച്ചയായും അത് എക്‌സ്‌ഹോസ്റ്റിങ് ആണ്. പക്ഷേ എനിക്ക് അത് ചെയ്യാതിരിക്കാനാകുമാകില്ല. അതെന്റെ കമ്മിറ്റ്‌മെന്റാണ്. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ നില്‍ക്കും. അതെന്റെ പോളിസി ആണ്,’ നിഖില പറയുന്നു.
Content Highlight: Actress Nikhila Vimal about Movie Interviews