സാരിയുടെ കളറേതാണെന്നാ പറഞ്ഞത് എന്ന് പൃഥ്വി ചോദിക്കുമ്പോള്‍ റൂബി പിങ്ക് എന്ന ഒറ്റ ഡയലോഗേ എനിക്കുള്ളൂ, പക്ഷേ അത് പോലും മറന്നുപോയി

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റായ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ ചില കഥകള്‍ പറയുകയാണ് നടി നിഖില വിമല്‍.

പൃഥ്വിരാജ് ഡയലോഗ് പഠിക്കുന്ന രീതിയിലെ കുറിച്ചും എത്ര വലിയ സീനും ഒരൊറ്റ ടേക്കില്‍ പറഞ്ഞ് ഓക്കെ ആക്കുന്നതിനെ കുറിച്ചുമൊക്കെയാണ് നിഖില സംസാരിക്കുന്നത്. പൃഥ്വിക്ക് മുന്‍പില്‍ ഡയലോഗ് പറയാന്‍ പാടുപെട്ട സീനിനെ കുറിച്ചാണ് നിഖില സംസാരിക്കുന്നത്.

എനിക്ക് സാറ്റ്‌ലൈറ്റ് വാല്യു ഇല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്: ടൊവിനോ

‘ ഈ സാരിയുടെ കളര്‍ എന്താണെന്നാ പറഞ്ഞത് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ റൂബി പിങ്ക് എന്ന് മറുപടി പറയണം. ഞാന്‍ സ്‌ക്രിപ്റ്റ് നോക്കിയപ്പോള്‍ അതില്‍ റൂബി പിങ്ക് എന്ന് കണ്ടു. ഇത്രയേ ഉള്ളല്ലോ എന്ന് കരുതി. പൃഥ്വി വന്ന് ഡയലോഗ് പറയണം, അവിടെ നിന്നും ഇവിടെ നിന്നുമൊക്കെയുള്ള ആംഗിള്‍ എല്ലാം വെച്ചു കഴിയുമ്പോഴേക്ക് പറഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയാണ് ഞാന്‍ ഇരിക്കുന്നത്.

പുള്ളി വന്ന് ഈ ഡയലോഗ് മുഴുവന്‍ അങ്ങ് പറഞ്ഞിട്ട് സാരിയുടെ കളര്‍ എന്താണെന്നാ പറഞ്ഞത് എന്ന് ഒറ്റ ചോദ്യം. ഞാന്‍ എന്തായിരുന്നു കളര്‍ എന്ന് ആലോചിച്ച ശേഷം റൂബി പിങ്ക് എന്ന് പറഞ്ഞു. (ചിരി). അതിന് ശേഷം ഞാന്‍ വിപിന്‍ ചേട്ടന്റെ അടുത്ത് ചെന്നിട്ട് പുള്ളി ഇതിങ്ങനെ പറയുമെന്ന് നിങ്ങള്‍ എന്നോട് പറയേണ്ടായിരുന്നോ എന്ന് ചോദിച്ചു.

സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ നമുക്ക് ഡയലോഗ് കുറവാണെങ്കില്‍ നമ്മള്‍ ആ സമയം ആകുമ്പോഴേക്ക് പഠിച്ചാല്‍ മതിയല്ലോ എന്ന്  കരുതിയാണല്ലോ ഇരിക്കുക.

രണ്ട് തവണ അഭിനയം നിര്‍ത്തിയ ആ നടിയെ രണ്ട് വട്ടവും തിരിച്ചുകൊണ്ടുവന്നത് ഞാനാണ്: സത്യന്‍ അന്തിക്കാട്

അതുപോലെ തന്നെ ഞാനും പൃഥ്വിയുമായി ഒരു കോണ്‍വര്‍സേഷന്‍ ഉണ്ട്. വിനു തന്നെയായിരുന്നു എന്റെ കാമുകന്‍ എന്ന് പറയുന്ന സീന്‍. ആ സീന്‍ വായിച്ച ശേഷം ഞാന്‍ വിപിനോട് പറഞ്ഞു, പുള്ളിയെ വീട്ടില്‍ പറഞ്ഞ് വിട്ടോ ഞാനിത് പറഞ്ഞു തീര്‍ക്കാന്‍ സമയമെടുക്കുമെന്ന് (ചിരി).

അങ്ങനെ ആ സീന്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നാണ് മുഴുവന്‍ പറഞ്ഞത്. ഞാന്‍ പേടിച്ചു പോയി കാരണം അത്രയും പെട്ടെന്ന് ഡയലോഗ് പറയുന്ന ആളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതും മുഴുവന്‍ ഡയലോഗും പുള്ളി പറയും.

ആ സ്ഥാനത്ത് ബേസില്‍ ആണെങ്കില്‍ ഞാന്‍ നിങ്ങള്‍ അവിടെ നില്‍ക്ക് നിങ്ങള്‍ ഇത് കേട്ടിട്ട് പോയാല്‍ മതിയെന്ന് പറയും’, നിഖില പറയുന്നു.

Content Highlight: Actress Nikhila Vimal About Prithviraj Dialogue Delivery

Exit mobile version