ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച ജോഡികളായിരുന്നു ജയറാമും ഉര്‍വശിയും. ഇരുവരും ഒന്നിച്ച് സൂപ്പര്‍ ഹിറ്റാക്കിയ സിനിമകള്‍ നിരവധിയാണ്.
എന്ത് അഭിപ്രായ വ്യത്യാസങ്ങളും തുറന്ന് പറയാവുന്ന നടനാണ് ജയറാമെന്നും ഒട്ടും കോംപ്ലക്സ് ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നും ഉര്‍വശി പറയുന്നു.
ഞാന്‍ ഏറ്റവും കൂടുതല്‍ നായികയായിട്ട് അഭിനയിക്കുന്നത് ജയറാമിന്റെ കൂടെയാണ്. ആ ഒരു സ്വാതന്ത്ര്യം എപ്പോഴും ഉണ്ട്. ഇടയ്ക്ക് ചില ഒടക്ക് ഒക്കെ നടക്കും. പിന്നെ അതൊക്കെ മാറും.
ഒരു പത്ത് വര്‍ഷം കഴിഞ്ഞ് കണ്ടാലും ഇന്നലെ കണ്ട ഒരു ക്ലാസ്മേറ്റിന്റെ ഫീലാണ്. അന്നും ഇന്നും ഒരുപോലെ ഒരു സഹപാഠിയെപ്പോലെ സംസാരിക്കാന്‍ പറ്റുന്നത് ജയറാമിനോടാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആണ്.
അടുത്ത് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റ് ഡോമിനേറ്റ് ചെയ്യുമോ എന്നുള്ള കോംപ്ലെക്സ് ഇല്ലാത്ത താരമാണ് ജയറാം. ഒരു സീനില്‍ ചിലപ്പോള്‍ നമ്മളായിരിക്കും അല്‍പം മികച്ച് നില്‍ക്കുന്നത്. അത് ജയറാം ആസ്വദിക്കും. ഇനിയും മികച്ചതാക്കാന്‍ എന്തെങ്കിലും ടിപ് ഉണ്ടെങ്കില്‍ അതും പറഞ്ഞു തരും.
കുറേ നാളുകള്‍ക്ക് ശേഷം പുത്തംപുതുകാലൈയില്‍ ആണ് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. അന്ന് കാണുമ്പോഴും രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ വര്‍ക്ക് ചെയ്ത് പിരിഞ്ഞ പോലുള്ള ഫീലായിരുന്നു.
ഡയലോഗ് ഇംപ്രവൈസ് ചെയ്യുക, സംസാരിക്കുക ഇതൊക്കെയായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ പ്രധാനമായും ചെയ്തിരുന്നത്.
ഞങ്ങള്‍ക്ക് മെച്ച്വറായ മക്കളൊക്കെ ഉണ്ട് എന്നൊക്കെ മറന്നുപോകുകയായിരുന്നു. ഞങ്ങളെ കാണുമ്പോള്‍ ഡയറക്ടര്‍ക്ക് അതിശയമായിരുന്നു. നല്ല രസകരമായ ഒരു അനുഭവം ആയിരുന്നു അത്.’ ഉര്‍വശി പറഞ്ഞു.
Content Highlight: Actress Urvashi about Jayaram