ചില പെണ്‍കുട്ടികള്‍ നമ്മളെ പിടിച്ചുവലിക്കും; അതിലൊക്കെ ഞാന്‍ അണ്‍കംഫേര്‍ട്ടബിളാണ്: അനാര്‍ക്കലി

സനില്‍ കളത്തില്‍ സംവിധാനം ചെയ്ത് മനോരമ മാക്‌സിലൂടെ റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരീസാണ് സോള്‍ സ്‌റ്റോറീസ്. അനാര്‍ക്കലി മരിക്കാര്‍, സുഹാസിനി, രണ്‍ജി പണിക്കര്‍, ഡയാന ഹമീദ് തുടങ്ങിയ മികച്ച താരനിരയാണ് ഇതില്‍ ഒന്നിച്ചത്.

സ്ത്രീ കേന്ദ്രീകൃതമായ കഥകളാണ് സോള്‍ സ്‌റ്റോറീസില്‍ പറയുന്നത്. തനിക്ക് അറിയാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്‌നേഹം കാണിക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് അനാര്‍ക്കലി. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: ആ നടന്റെ പരാതി കാരണം എനിക്കാ സിനിമയുടെ വിജയം ആസ്വദിക്കാന്‍ സാധിച്ചില്ല: ലാല്‍ ജോസ്

‘സോള്‍ സ്‌റ്റോറീസിന്റെ പ്രമേയം പുരുഷനായ എന്റെ ഒരു ഫ്രണ്ട് സമ്മതമില്ലാതെ ഉമ്മവെച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളില്‍ ഫ്രണ്ട് ഇതേകാര്യം ചെയ്യുന്നത് മറ്റുള്ള ആണുങ്ങളെയും അണ്‍കംഫേര്‍ട്ടബിള്‍ ആക്കുന്നുണ്ട്. ഇത് പെണ്ണുങ്ങളുടെ മാത്രം വിഷയമല്ല. ആണുങ്ങള്‍ക്കും കണ്‍സെന്റ് വേണം. അവര്‍ക്കും ചിലപ്പോള്‍ മറ്റുള്ളവര്‍ തൊടുന്നതും പിടിക്കുന്നതും ഇഷ്ടമാകില്ല. അറിയാത്ത പെണ്‍കുട്ടികള്‍ എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല. എന്നോട് അവര്‍ എക്‌സ്ട്രാ സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ല.

അതിപ്പോള്‍ എന്റെ കുട്ടികാലത്തെ കൂട്ടുകാരാണെങ്കിലും അങ്ങനെ തന്നെയാണ്. നമ്മളുടെ ബൗണ്ടറിയില്‍ കയറി ആളുകള്‍ പെരുമാറുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. അത് ആണാണോ പെണ്ണാണോ എന്നുള്ളതല്ല. നമുക്ക് ഇഷ്ടമുള്ള ആണുങ്ങള്‍ ആണെങ്കില്‍ നമുക്ക് അതില്‍ കുഴപ്പമില്ല. കുറേ ലെയേര്‍സുള്ള ഒരു സബ്‌ജെക്റ്റാണ് ഇത്. ചിലപ്പോള്‍ ഈ കാര്യം ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ ആവില്ല. കണ്ണില്‍ നിന്നും ബോഡിലാഗ്വേജില്‍ നിന്നുമൊക്കെ മനസിലാക്കേണ്ട കാര്യമാണ് അത്.

Also Read: തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സെറ്റില്‍ എന്തും പോയി ചോദിക്കാന്‍ ഫ്രീഡം അയാളുടെ അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ: മാത്യു തോമസ്

എനിക്ക് ഈയിടെ ഉണ്ടായ അനുഭവം പറയാം. കോളേജിലൊക്കെ പ്രോഗ്രാമിന് പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും. ആള്‍കൂട്ടത്തിന് ഇടയില്‍ നില്‍ക്കുമ്പോള്‍ പിടിച്ച് വലിച്ച് ചിലര്‍ ഫോട്ടോ എടുക്കും. തോണ്ടുകയും അടിച്ച് വിളിക്കുകയും ചെയ്യും. ഞാന്‍ അതിലൊക്കെ വളരെ അണ്‍കംഫേര്‍ട്ടബിളാണ്. പക്ഷെ അപ്പോഴും പെണ്ണുങ്ങളായത് കൊണ്ട് പറയാന്‍ പറ്റില്ലേ? പബ്ലിക് സ്‌പേസില്‍ ആയത് കൊണ്ട് പലപ്പോഴും റിയാക്ട് ചെയ്യാന്‍ പറ്റില്ല,’ അനാര്‍ക്കലി പറയുന്നു,’ അനാര്‍ക്കലി മരിക്കാര്‍ പറഞ്ഞു.

Content Highlight: Anarkali Marikkar Says She Don’t Like Unknown Girls Touching

Exit mobile version