നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പുതിയ ചരിത്രമെഴുതി അജയന്റെ രണ്ടാം മോഷണം. ചിത്രം ആഗോള തലത്തില്‍ നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ടൊവിനോ തോമസും മാജിക്ക് ഫ്രെയിംസുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷന്‍ ചിത്രമാണ് എ.ആര്‍.എം. എ.ആര്‍.എമ്മിന് മുന്‍പ് 100 കോടി ക്ലബ്ബിലെത്തിയ ടൊവിനോ ചിത്രം 2018 ആയിരുന്നു. എന്നാല്‍ അതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു.
ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സുജിത് നമ്പ്യാരാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് ചിത്രം കടക്കുമ്പോഴാണ് 100 കോടിയെന്ന ചരിത്ര നേട്ടം ചിത്രം സ്വന്തമാക്കിയത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.
2024ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അഞ്ചാമത്തെ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമാണ് എ.ആര്‍.എം. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വര്‍ഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങള്‍.
Content Highlight: ARM In 100 Crore Club and Tovinos First Solo 100 Crore