അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കില്‍ കിഷ്‌കിന്ധാകാണ്ഡം പൊളിഞ്ഞേനെ: കലാസംവിധായകന്‍ സജീഷ് താമരശേരി

ബാഹുല്‍ രമേഷിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കഥ നടക്കുന്ന വീടും അതിനു ചുറ്റുമുള്ള കാടും.

സിനിമാപ്രേക്ഷകര്‍ക്കു സുപരിചിതമായ ഒളപ്പമണ്ണ മനയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന് ലൊക്കേഷനായത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച അതേ ഇടത്താണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ ഭാഗങ്ങളും ഷൂട്ട് ചെയ്തത്. എന്നാല്‍, പ്രേക്ഷകര്‍ക്ക് അതൊട്ടും മനസിലാകില്ലെന്ന് മാത്രമല്ല മറ്റേതോ ഒരു പുതിയ ഇടമായി വീടും പരിസരവും അനുഭവപ്പെടുകയും ചെയ്യും.

ഒളപ്പമണ്ണ മനയെ കിഷ്‌കിന്ധാകാണ്ഡത്തിന് വേണ്ടി അണിയിച്ചൊരുക്കിയത് കലാസംവിധായകന്‍ സജീഷ് താമരശേരിയാണ്. കലാസംവിധാനത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന ചെറിയ പാളിച്ചകള്‍ പോലും സിനിമയെ മോശമായി ബാധിക്കുമെന്ന് പറയുകയാണ് സജീഷ് താമരശേരി.

ലാല്‍ സാറിനെ വെച്ചെടുക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ എന്നെ കാത്തിരിക്കുന്നത് ഇതാണ്‌: തരുണ്‍ മൂര്‍ത്തി

‘ഒരു മന ആയി ആ പരിസരം തോന്നിച്ചാല്‍ സിനിമ പൊളിയും. ആ മനയെ ഒരു വീടാക്കി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംവിധായകന്‍ ദിന്‍ജിത്തേട്ടനും തിരക്കഥയും ക്യാമറയും ചെയ്ത ബാഹുലിനും കാര്യങ്ങളില്‍ കൃത്യത ഉണ്ടായിരുന്നു.

അപ്പുപ്പിള്ളയുടെ വീട് എങ്ങനെയാകണമെന്നും അവിടെ എന്തൊക്കെ ഉണ്ടാകണമെന്നും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു ഞങ്ങളുടെ പണികള്‍ എളുപ്പമാക്കി. 18 ദിവസം കൊണ്ടാണ് സെറ്റ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്.

മനയുടെ ഫീല്‍ ഉണ്ടാവാതിരിക്കാന്‍ ചുവരുകള്‍ കവര്‍ ചെയ്ത് സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ സെറ്റിട്ടു. അവിടെ ഉണ്ടായിരുന്നത് വുഡന്‍ പാറ്റേണിലുള്ള ഭിത്തികളാണ്. അതു മൊത്തം കവര്‍ ചെയ്ത് സാധാരണ പെയിന്റ് അടിച്ച വീടിന്റെ ഭിത്തി പോലെയാക്കി.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഒരു കോമഡിയും എനിക്ക് പേഴ്‌സണലി എന്‍ജോയ്‌ചെയ്യാന്‍ പറ്റിയിട്ടില്ല: മാത്യു തോമസ്

ആ വീടിന്റെ ഒരു ഭിത്തി പോലും സിനിമയില്‍ കാണിച്ചിട്ടില്ല. അതുകൊണ്ടാണ്, പ്രേക്ഷകര്‍ക്ക് അതു മനയായി തോന്നാതിരുന്നത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകള്‍ പോലും എങ്ങനെയാകണമെന്നത് സംബന്ധിച്ച് ദിന്‍ജിത്തേട്ടനും ബാഹുലിനും കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനുള്ള റഫറന്‍സ് അവര്‍ തന്നിരുന്നു,’ സജീഷ് പറയുന്നു.

ആ സിനിമയുടെ കളക്ഷനെപ്പറ്റി വിജയ് എന്നോട് ചോദിച്ചു: മാത്യു തോമസ്

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഷൂട്ട് ചെയ്തത് അവിടെയാണെന്നും അതു തന്നെയായിരുന്നു ഞങ്ങള്‍ നേരിട്ട വലിയ വെല്ലുവിളിയെന്നും സജീഷ് പറയുന്നു.

Content Highlight: Art Director Sajeesh Thamarassery about Kishkindhakandam Movie

Exit mobile version